Friday, March 13, 2026 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 07.32 PM

ഇന്ത്യക്കാർ ഇറാൻ വിടണം; നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ഇറാനിലുള്ളത് 9000 ഇന്ത്യക്കാർ

ഇറാന്‍ വിദേശകാര്യമമന്ത്രിയോട് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സാഹചര്യം അന്വേഷിച്ചെന്നും അടിയന്തര ഇടപെടലിന് ഇന്ത്യ സജ്ജമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
iran

ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് വിദേശ കാര്യ മന്ത്രാലയം പൂർത്തിയാക്കി. വിദ്യാർത്ഥികളെ അടക്കം തിരികെയെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടിയേക്കും. ഇറാന്‍ വിദേശകാര്യമമന്ത്രിയോട് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സാഹചര്യം അന്വേഷിച്ചെന്നും അടിയന്തര ഇടപെടലിന് ഇന്ത്യ സജ്ജമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

നിലവിൽ 9000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതില്‍ വിദ്യാര്‍ത്ഥികളും വ്യാപാരികളും പ്രൊഫഷണലുകളുമുണ്ട്. ഇറാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിയ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങളിലായി ഇവരെ ഒഴിപ്പിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ടെഹറാൻ, ഇസ്ഫഹാൻ എന്നീ നഗരങ്ങളിലെ മെഡിക്കൽ കോളേജുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവർക്ക് തയ്യാറായി നിൽക്കാനുള്ള സന്ദേശം ഇന്ത്യൻ എംബസി നൽകി കഴിഞ്ഞു.

എല്ലാ ഇന്ത്യക്കാരെയും ഇന്റർനെറ്റ് വിശ്ചേദിച്ചിരിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെടുന്നതിന് എംബസി പ്രതിസന്ധി നേരിടുന്നുണ്ട്. അമേരിക്കൻ ആക്രമണം ഉടൻ ഇല്ലെന്ന സൂചനകൾ വന്നെങ്കിലും ഇറാന് അകത്തെ സ്ഥിതി സങ്കീർണമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW