Wednesday, March 11, 2026 Last Updated 57 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 02.54 PM

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ വരുന്നു ; 3000 രൂപ ഡിസ്‌കൗണ്ടില്‍ ഈ റിയല്‍മി സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം

amazon-

ജനുവരി 16 മുതല്‍ ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ഓഫറുകള്‍ ആരംഭിക്കുകയാണ്. ഈ ഓഫര്‍ സെയിലില്‍ ഡിസ്‌കൗണ്ട് വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ ലഭ്യമാകും. അതില്‍ മികച്ച ഡിസ്‌കൗണ്ട് ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് റിയല്‍മി നാര്‍സോ 80 പ്രോ 5ജി (realme NARZO 80 Pro 5G). കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഈ റിയല്‍മി ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ റിയല്‍മി നാര്‍സോ 80 പ്രോ 5Gയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 19999 രൂപയും 8ജിബി+ 256ജിബി വേരിയന്റിന് 21,499 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 23,499 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയില്‍ തന്നെയാണ് ഈ ഫോണ്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിക്കുന്ന ജനുവരി 16 മുതല്‍ റിയല്‍മി നാര്‍സോ 80 പ്രോ 5ജി 16999 രൂപ വിലയില്‍ ലഭ്യമാകുമെന്ന് ഇപ്പോള്‍ ആമസോണ്‍ വെളിപ്പെടുത്തിയിരിക്കുന്നു. അതായത് 3000 രൂപയുടെ ലാഭം ഉപയോക്താവിന് നേടാനാകും. ആമസോണ്‍ റിപ്പബ്ലിക് ഡേ സെയിലില്‍ ഡിസ്‌കൗണ്ട് എന്ന പേരില്‍ മുന്‍പ് ലഭിച്ചിരുന്ന വിലയില്‍ തന്നെ ചില ഫോണുകള്‍ എത്തുന്നുണ്ട്. എന്നാല്‍ മുന്‍പ് ലഭിച്ചിരുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഡീലുകളിലെ ഒന്നാണ് റിയല്‍മി നാര്‍സോ 80 പ്രോ 5ജിയുടേത്. ഒക്ട കോര്‍ (2 x 2.6GHz കോര്‍ടെക്‌സ്-A78 + 6 x 2GHz കോര്‍ടെക്‌സ്-A55 സിപിയുകള്‍) മീഡിയടെക് ഡൈമെന്‍സിറ്റി 7400 4nm പ്രൊസസര്‍ ആണ് റിയല്‍മി നാര്‍സോ 80 പ്രോ 5ജിയുടെ കരുത്ത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി 6.0 ല്‍ ആണ് പ്രവര്‍ത്തനം. 2 OS അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.

1/1.95 ഇഞ്ച് IMX882 സോണി സെന്‍സര്‍ ഉള്ള 50MP മെയിന്‍ ക്യാമറ (OIS, f/1.88 അപ്പേര്‍ച്ചര്‍), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍) എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി f/2.4 അപ്പേര്‍ച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും റിയല്‍മി നാര്‍സോ 80 പ്രോ 5ജിയില്‍ ഉണ്ട്. 6.7-ഇഞ്ച് (2392×1080 പിക്‌സലുകള്‍) ഫുള്‍ HD+ AMOLED സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 2500Hz ഇന്‍സ്റ്റന്റ് ടച്ച് സാമ്പിള്‍ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളര്‍ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ റിയല്‍മി നാര്‍സോ 80 പ്രോ 5ജിയിലുണ്ട്.

മാലി-G615 MC2 ജിപിയുവും ഉണ്ട്. 8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, 6050mm² VC കൂളിംഗ് സിസ്റ്റം, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-റെസ് ഓഡിയോ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ് എന്നിവയും ഈ ഫോണിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ സിം (നാനോ + നാനോ), 5G, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW