Wednesday, March 11, 2026 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 02.53 PM

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ; ഐഫോണിന്റെ ഈ മോഡല്‍ ഡിസ്‌കൗണ്ട് വിലയില്‍ സ്വന്തമാക്കാം

flipkart

​‍്ര​പമുഖ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 17 മുതല്‍ ആണ് ആരംഭിക്കുന്നത്. പുതിയ ഐഫോണ്‍ 17 സീരീസ് എത്തിയ ശേഷമുള്ള ആദ്യത്തെ റിപ്പബ്ലിക് ഡേ സെയില്‍ ആണ് ഇത്. ഈ ഓഫര്‍ സെയിലില്‍ ഐഫോണ്‍ 17 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായ സ്റ്റാന്റേര്‍ഡ് മോഡലിന് ഫ്‌ലിപ്പ്കാര്‍ട്ട് മികച്ച ഡീല്‍ ലഭ്യമാക്കുമെന്നാണ് സൂചന. ജനുവരി 17 മുതല്‍ ആരംഭിക്കുന്ന ഫ്‌ലിപ്പ്കാര്‍ട്ട് ഫ്രീഡം സെയിലില്‍ ഐഫോണ്‍ 17 മോഡല്‍ 74,900 രൂപയ്ക്ക് ലഭ്യമാകുമെന്ന സൂചനകള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാലിത് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് അടക്കമുള്ള വില ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

സാധാരണയായി ഐഫോണ്‍ സ്റ്റാന്റേര്‍ഡ് മോഡലുകള്‍ 80000 രൂപയില്‍ താഴെ വിലയിലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ക്ക് വില വര്‍ധന നടപ്പിലാക്കി. ഒപ്പം മറ്റൊരു കാര്യം കൂടി സംഭവിച്ചു, അടിസ്ഥാന സ്റ്റോറേജ് ശേഷി 128ജിബിയില്‍ നിന്ന് 256ജിബി ആക്കി. ഐഫോണ്‍ 17യുടെ 256GB വേരിയന്റിന് 82,900 രൂപയും 512GB വേരിയന്റിന് 1,02,900 രൂപയും ആണ് ഇന്ത്യയിലെ ലോഞ്ച് വില. ഐഫോണ്‍ 17യുടെ മുന്‍ഗാമിയായ ഐഫോണ്‍ 16 മോഡലിന്റെ 256GB വേരിയന്റിന് 89,900 രൂപയായിരുന്നു വില.

82,900 രൂപ വിലയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ട ഐഫോണ്‍ 17 അടിസ്ഥാന മോഡല്‍ ഫ്രീഡം സെയിലില്‍ 74,900 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് പറയുമ്പോള്‍ ഇവിടെ ഉപയോക്താവിന് ഏകദേശം 8000 രൂപയുടെ ലാഭം ഉണ്ടാകുന്നുണ്ട്. 5,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ള വിലയാണ് 74900 രൂപ. ഐഫോണ്‍ 17 ഡീല്‍ വിലയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് ടീസര്‍ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 17 മുതലാണ് ഡീല്‍ ആരംഭിക്കുക. എന്നാല്‍ ഫ്‌ലിപ്കാര്‍ട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങള്‍ക്ക് ജനുവരി 16 ന് തന്നെ ഡീലുകളിലേക്ക് ആക്സസ് ലഭിക്കും.

Ads by Google
Ads by Google
TRENDING NOW