-->
പുത്തന്‍ കാരവാന്‍ സ്വന്തമാക്കി മലയാള സിനിമയിലെ ഹിറ്റ്‌മേക്കര്‍ ജിത്തു ജോസഫ്. ഭാരത് ബെന്‍സ് 1017 CHS മോഡലിന്റെ ഷാസിയാണ് ജിത്തു സ്വന്തമാക്കിയിരിക്കുന്നത്. കാരവാന്‍ ആപ്ലിക്കേഷനിലാണ് വാഹനം ഡെലിവെറിയെടുത്തിരിക്കുന്നത്. കാരവാന്‍ മോഡലിന് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തിരിക്കുന്ന ഷാസിയാണ് 1017 CHS. ദീര്‍ഘദൂര യാത്രകളും ഏത് മോശം റോഡ് സാഹചര്യങ്ങളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശക്തമായ ഷാസിയാണ് ഇതിന്റെ പ്രധാന സവിശേഷത. ദീര്‍ഘമായ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍, ഔട്ട്‌ഡോര്‍ ലൊക്കേഷനുകള്‍, എന്നിവയ്‌ക്കെല്ലാം കാരവാനുകള്‍ ആവശ്യമായി വന്നിരിയ്ക്കുന്ന സാഹചര്യം കൂടിയാണ്.
ഈ മോഡലില്‍ ലഭിക്കുന്നത് 4 സിലിണ്ടര്‍, 3.9 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ്. ഏകദേശം 170 hp കരുത്തും ഉയര്‍ന്ന ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍, പൂര്‍ണ്ണമായും ലോഡുള്ള അവസ്ഥയിലും സ്മൂത്ത് ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു. ഹൈവേയും കഠിനമായ റോഡുകളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് 1017 CHS-നെ വ്യത്യസ്തമാക്കുന്നത്. കാരവാന്‍ മാത്രമല്ല, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, മൊബൈല്‍ സ്റ്റുഡിയോ, മൊബൈല്‍ ഓഫീസ്, സ്‌പെഷ്യല്‍ ട്രാന്‍സ്‌പോര്‍ട്ട് ബോഡി തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഭാരത് ബെന്‍സ് 1017 CHS ഉപയോഗിക്കാന്‍ സാധിക്കും. വിവിധ ബോഡി ബില്‍ഡര്‍മാര്‍ക്ക് അനുയോജ്യമായ രീതിയില്‍ പല വ്യത്യസ്ത ബോഡികള്‍ നിര്‍മിക്കുന്നുണ്ട്.
ഏറ്റവും മികച്ച ഇന്റീരിയറാണ് കാരവാനില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് മുറികളുള്ള ഈ വാഹനത്തിന്റെ ബെഡ്റൂമും വിസിറ്റിങ് റൂമും വാഹനത്തിന് പുറത്തേക്ക് നീട്ടാന്‍ സാധിക്കുന്നതാണ്. വാഹനം നിര്‍ത്തിയിട്ടതിന് ശേഷം റൂമുകളുടെ വലിപ്പം ആവശ്യത്തിനനുസരിച്ച് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. പുത്തന്‍ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, വോള്‍വോയുടെ റിയര്‍വ്യൂ മിററുകള്‍, കണക്ടഡ് എല്‍ഇഡി ടെയ്ല്‍ലാമ്പ്, സിസിടിവി ക്യാമറകള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ വേറിട്ടു നിര്‍ത്തുന്നത്.