Wednesday, March 11, 2026 Last Updated 58 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 02.46 PM

98,000 രൂപ വരെ ഡിസ്‌കൗണ്ട് ; ഹ്യുണ്ടായിയുടെ ഈ മൈക്രോ എസ്യുവിയ്ക്ക് കിടിലന്‍ ഓഫറുകള്‍

hyundai-exter

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മൈക്രോ എസ്യുവിയായ എക്സ്റ്ററിന് ജനുവരി മാസത്തേക്കായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം വാഹനം വാങ്ങാന്‍ എത്തുന്നവര്‍ക്ക് 98,000 രൂപ വരെ ഡിസ്‌കൗണ്ട്ഉ പയോഗപ്പെടുത്താനാവുമെന്നാണ് കമ്പനി പറയുന്നത്. എക്സ്റ്റര്‍ SX സ്മാര്‍ട്ട് ട്രിം ഒഴികെയുള്ള SX വേരിയന്റുകളില്‍ ഏറ്റവും ഉയര്‍ന്ന ലാഭം സ്വന്തമാക്കുകയും ചെയ്യാം. എക്സ്റ്റര്‍ SX(O) വേരിയന്റ് സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 90,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുമ്പോള്‍ S വേരിയന്റുകള്‍ക്ക് 83,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. എക്സ്റ്റര്‍ സിഎന്‍ജി പതിപ്പുകള്‍ക്ക് 63,000 രൂപ വരെ ഓഫറുകളും ജനുവരി മാസത്തേക്കായി ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ 5.74 ലക്ഷം മുതല്‍ 9.61 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്ററിനായി ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട്, നെറ്റ് എഡിഷന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേരിയന്റ് ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്യുവി വിപണിയിലെത്തുന്നത്. 1.2 ലിറ്റര്‍ കപ്പ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോള്‍ എഞ്ചിന് 83 bhp കരുത്തില്‍ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നതാണ് ഹൈലൈറ്റ്. പഞ്ചിലില്ലാത്ത ഫോര്‍ സിലിണ്ടര്‍ എഞ്ചിന്റെ സാന്നിധ്യം എക്സ്റ്ററിലേക്ക് അടുപ്പിക്കുന്ന മറ്റൊരു കാര്യമാണ്.

5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന സിഎന്‍ജിക്ക് 68 bhp പവറില്‍ 95.2 Nm ടോര്‍ക്് വരെയാണ് നല്‍കാനാവുക. ബൂട്ട് സ്‌പേസ് നഷ്ടപ്പെടുത്താതെ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രായോഗികതയിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എക്സ്റ്ററിന് 27.1 കിലോമീറ്റര്‍ മൈലേജാണ് നല്‍കാനാവുക. അതേസമയം എസ്യുവിയുടെ പെട്രോള്‍ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകള്‍ക്ക് 19.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാല്‍ സെഗ്മെന്റിലെ തന്നെ ഏറ്റവും ഫീച്ചര്‍ റിച്ച് വാഹനമാണ് എക്സ്റ്റര്‍. സണ്‍റൂഫ്, ഡാഷ്‌ക്യാം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 8 ഇഞ്ച് പ്രധാന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 6 എയര്‍ബാഗുകള്‍, ESC, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ISOFIX ആങ്കറേജുകള്‍ എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം വാഹനത്തിനകത്ത് ലഭ്യമാണ്.

Ads by Google
Ads by Google
TRENDING NOW