-->
ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ച് പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് കരിയര്‍ തുടങ്ങിയ താരം, ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ വിജയത്തിന്റെ ആദ്യത്തെ പടി ചവിട്ടിക്കയറി.
2016 ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രം തിയേറ്റര്‍ റിലീസിന് വലിയ ഓളം സൃഷ്ടിച്ചില്ലെങ്കിലും അന്ന് ടോറന്റ് ഹിറ്റടിച്ച ഗപ്പിയിലൂടെ ഒരു താരോദയം സംഭവിച്ചു. അതിലെ ടൊവിനോയുടെ ലുക്കും സ്‌റ്റൈലും എല്ലാം ആരാധകര്‍ ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പാന്‍ ഇന്ത്യന്‍ തലത്തിലുള്ള താരത്തിന്റെ വളര്‍ച്ച മലയാളികളും ആഘോഷിക്കുകയാണ്.
ഇപ്പോഴിതാ മഞ്ഞുമലയുടെ സൗന്ദര്യം ആസ്വദിക്കുന്ന വീഡിയോ പങ്കിടുകയാണ് ടൊവിനോ. ചൂട് വെള്ളം വായുവിലേക്ക് എറിഞ്ഞ് ഐസ്പരലുകളുടെ ഒരു ഡ്രാമാറ്റിക് മേഘമുണ്ടാക്കുകയാണ് ടൊവിനോ. ‘‘വീണ്ടും എവിടെവെച്ചങ്കിലും കാണാം...’’ എന്നര്‍ത്ഥം വരുന്ന ഹസ്താ ലാ വിസ്ത എന്ന സ്പാനിഷ് ഫേര്‍വെല്‍ സന്ദേശം കുറിച്ചാണ് ടൊവിനോയുടെ വീഡിയോ. ‘ലോക’യിലെ ടൊവിനോയുടെ കഥാപാത്രം ചാത്തന്‍ പറയുന്ന ഒരു ക്യാച്ച്‌ഫ്രെയ്‌സാണിത്. അതിനു ശേഷം ടൊവിനോയുടെ ഈ വാചകവും വൈറല്‍ ട്രെന്‍ഡായി മാറി. ഫിന്‍ലന്‍ഡിലെ ലെവിയില്‍ ടൊവിനോ തന്റെ ട്രിപ്പ് ആസ്വദിക്കുകയാണ്.