Monday, March 16, 2026 Last Updated 14 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 09.26 AM

മലേഷ്യയിലെ സുഹൃത്തിന്റെ ആഢംബര വസതി, ഗൃഹപ്രവേശ ചടങ്ങിനെത്തി വിജയ്; വീഡിയോ

old, from

മലേഷ്യയിലെ വ്യാപാരിയും വിതരണ കമ്പനിയായ മാലിക് സ്ട്രീംസ് കോര്‍പറേഷന്റെ ഉടമയഒമായ അബ്ദുള്‍ മാലിക്കിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ അതിഥിയായി തമിഴ് സൂപ്പര്‍താരം വിജയ്. ' ജനനായകന്‍' ഓഡിയോ ലോഞ്ചിനു വിജയ് മലേഷ്യയിലെത്തിയപ്പോഴായിരുന്നു ചടങ്ങ്. ചിത്രം മലേഷ്യയില്‍ വിതരണത്തിനെടുത്തിരിക്കുന്നത് മാലിക് സ്ട്രീംസ് കോര്‍പറേഷനാണ്.

അബ്ദുള്‍ മാലിക് തന്നെയാണ് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്. ' ഈ ദിനം മനോഹമാക്കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ചടങ്ങില്‍ പങ്കെടുത്തതിന് ദളപതി വിജയ്ക്ക് പ്രത്യേക നന്ദി', അദ്ദേഹം കുറിച്ചു.

അതേസമയം ജനനായകന്റെ റിലീസ് ഇനിയും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് ഇതുവരെ തയ്യാറായിട്ടില്ല. ജനുവരി 9ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറപ്രര്‍ത്തകരുടെ തീരുമാനം. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിജയ്‌യെ കൂടാതെ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW