Friday, March 13, 2026 Last Updated 19 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.37 PM

ചെല്‍സിയെ വീഴ്‌ത്തി ആഴ്‌സണല്‍

ലണ്ടന്‍: ഇംഗ്ലീഷ്‌ കരബാവോ കപ്പ്‌ ഫുട്‌ബോളില്‍ ചെല്‍സിയെ തോല്‍പ്പിച്ച്‌ ആഴ്‌സണല്‍. മൂന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. ഏഴാം മിനിറ്റില്‍ ബെന്‍ വൈറ്റിലൂടെ ആഴ്‌സണല്‍ മുന്നിലെത്തി. വിക്‌ടര്‍ ഗ്യോക്കെറസ്‌ 49-ാം മിനിറ്റിലും സുബിമെന്‍ഡി 71-ാം മിനിറ്റിലും വലചലിപ്പിച്ച്‌ ആഴ്‌സണലിന്റെ വിജയമുറപ്പിച്ചു. ഇരട്ടഗോളുമായി അലഹാന്‍ഡ്രോ ഗര്‍നാച്ചോ ചെല്‍സിയുടെ പരാജയഭാരം കുറച്ചു.

ബയേണ്‍ ജയിച്ചു

ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ്‌ ലീഗ ഫുട്‌ബോളില്‍ വിജയവുമായി കരുത്തരായ ബയേണ്‍ മ്യൂണിച്ച്‌. എഫ്‌.സി. കോളനെ ഒന്നിനെതിരേ മൂന്നു ഗോളിന്‌ ബയേണ്‍ പറപ്പിച്ചു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ഹോഫന്‍ഹെയിം, ആര്‍.ബി. ലെയ്‌പ്സിഗ്‌ ടീമുകളും വെന്നിക്കൊടി പാറിച്ചു.

Ads by Google
Thursday 15 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW