Saturday, March 14, 2026 Last Updated 45 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.37 PM

ലക്ഷ്യ ക്വാര്‍ട്ടറില്‍; പ്രണോയ്‌, ശ്രീകാന്ത്‌ പുറത്ത്‌

ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യസെന്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ എച്ച്‌.എസ്‌. പ്രണോയിയും കിഡംബി ശ്രീകാന്തും പുറത്ത്‌. പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്റെ കെന്റ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ലക്ഷ്യ പരാജയപ്പെടുത്തി. സ്‌കോര്‍: 21-19, 21-10.
തായ്‌വാന്റെ യിന്‍ ചുന്‍ യിയാണ്‌ ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളി. വിയറ്റ്‌നാമിന്റെ നാറ്റ്‌ ഗ്യൂയെന്നിനെയാണ്‌ യിന്‍ ചുന്‍ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 21-16, 21-17.
സിംഗപ്പുര്‍ താരം ലോ കീന്‍ യൂവാണ്‌ പ്രണോയിക്കു വഴിമുടക്കിയത്‌. ആദ്യസെറ്റ്‌ 21-18 ന്‌ പ്രണോയ്‌ നേടിയപ്പോള്‍ അടുത്ത രണ്ടും വിജയിച്ച ലോ അടുത്ത റൗണ്ടിലേക്കു മുന്നേറി. 21-19, 21-14 എന്നിങ്ങനെയാണ്‌ അവസാന രണ്ടു സെറ്റും ലോ സ്വന്തമാക്കിയത്‌.
ഫ്രാന്‍സിന്റെ ക്രിസ്‌റ്റോ പോപോവിനോടു തോല്‍വി പിണഞ്ഞ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തും ടൂര്‍ണമെന്റില്‍നിന്നു പുറത്തേക്കുള്ള വഴിതുറന്നു. സ്‌കോര്‍: 14-21, 21-17, 17-21.
തായ്‌വാന്റെ ചി യു യെന്‍ ഡെന്‍മാര്‍ക്കിന്റെ റാസ്‌മസ്‌ ജെംകെയെ തോല്‍പ്പിച്ച്‌ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍: 21-17, 21-15. ഇന്തോനീഷ്യയുടെ ലിയോനാര്‍ഡസ്‌ ജൊനാഥന്‍ ക്രിസ്‌റ്റി 21-16, 21-10 എന്ന സ്‌കോറിന്‌ സിംഗപ്പൂരിന്റെ ജാസന്‍ ടെയെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലെത്തി.
പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സാത്വിക്‌സായ്രാജ്‌ റാങ്കിറെഡ്‌ഡി-ചിരാഗ്‌ ഷെട്ടി സഖ്യവും തോല്‍വി വഴങ്ങി. ജപ്പാന്റെ ഹിരോകി മിദോദികാവ-ക്യോഹെ യാസ്‌മാഷിത ജോഡിക്കുമുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ മുട്ടുമടക്കി. സ്‌കോര്‍: 27-25, 21-13, 19-21. വനിതാ ഡബിള്‍സില്‍ ട്രീസാ ജോളി-ഗായത്രി ഗോപിചന്ദ്‌ സഖ്യം ചൈനീസ്‌ എതിരാളികളോടു തോറ്റു പുറത്തായി. സ്‌കോര്‍: 22-20, 22-24, 21-23.
വനിതാ സിംഗിള്‍സില്‍ മാളവിക ബന്‍സൂദ്‌ കഴിഞ്ഞദിവസം പുറത്തായതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ സാന്നിധ്യമില്ലാതായി.

Ads by Google
Thursday 15 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW