Saturday, March 14, 2026 Last Updated 49 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.37 PM

യു.പിക്ക്‌ ആദ്യജയം

നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗ്‌ (ഡബ്ല്യു.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ യു.പി. വാറിയേഴ്‌സിന്‌ മിന്നും ജയം. 11 പന്ത്‌ ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിന്‌ ലക്ഷ്യം കണ്ടതോടെ യു.പിയുടെ പരാജയപരമ്പരയ്‌ക്കും അറുതിയായി. നാലു മത്സരങ്ങളില്‍ ആദ്യ ജയമാണ്‌ ടീം ഇന്നലെ കുറിച്ചത്‌. 162 റണ്‍ വിജയലക്ഷ്യം ഹര്‍ലീന്‍ ദിയോള്‍ (39 പന്തില്‍ പുറത്താകാതെ 64), കോള്‍ ട്രിയോണ്‍ (11 പന്തില്‍ പുറത്താകാതെ 27), മെഗ്‌ ലാനിങ്‌ (25), ഫോബി ലിച്ച്‌ഫീല്‍ഡ്‌ (25), കിരണ്‍ നാവ്‌ഗിരെ (10) എന്നിവരുടെ ബാറ്റിങ്‌ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ യു.പി. മറികടന്നു.
ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ അഞ്ചുവിക്കറ്റിന്‌ 161 റണ്ണടിച്ചു. നാറ്റ്‌ ഷിയര്‍ ബ്രണ്ട്‌ (43 പന്തില്‍ 65), അമന്‍ജ്യോത്‌ കൗര്‍ (33 പന്തില്‍ 38), നിക്കോള കാരി (20 പന്തില്‍ 32) എന്നിവരുടെ പ്രകടനം മുംബൈക്കു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു. ഗുണാലന്‍ കമാലിനി (അഞ്ച്‌), ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ (16), സജ്‌ന സജീവന്‍ (ഒന്ന്‌) എന്നിവര്‍ നിരാശപ്പെടുത്തി.

Ads by Google
Thursday 15 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW