Friday, March 13, 2026 Last Updated 19 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.37 PM

വിന്‍ഡീസിന്‌ ജയം

വിന്‍ദോക്ക്‌: അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഗ്രൂപ്പ്‌ ഡി പോരാട്ടത്തില്‍ കരുത്തരായ വെസ്‌റ്റിന്‍ഡീസിന്‌ അനായാസ ജയം. ടാന്‍സാനിയയെ 174 പന്ത്‌ ശേഷിക്കെ അഞ്ചുവിക്കറ്റിന്‌ വിന്‍ഡീസ്‌ മറികടന്നു.
ആദ്യം ബാറ്റ്‌ ചെയ്‌ത ടാന്‍സാനിയ 34 ഓവറില്‍ 122 റണ്ണിന്‌ എല്ലാവരും പുറത്തായി. 13.2 ഓവറില്‍ വിക്കറ്റ്‌നഷ്‌ടം കൂടാതെ 53 റണ്ണെന്ന നിലയില്‍നിന്നാണ്‌ ടാന്‍സാനിയ തകര്‍ന്നത്‌. ഓപ്പണര്‍ ഡിലെന്‍ തക്‌റാര്‍ 26 റണ്‍ നേടി ടോപ്‌സ്കോററായി. സഹ ഓപ്പണര്‍ ദര്‍പ്പണ്‍ ജൊബാന്‍പുത്ര (19), ആക്രെ ഹ്യൂഗോ (10), ഖാലിദി ജുമ (12) എന്നിവര്‍ക്കു മാത്രമാണ്‌ തക്‌റാറിനുപുറമേ രണ്ടക്കം കണ്ടെത്താനായത്‌. വിന്‍ഡീസ്‌ ബൗളര്‍മാര്‍ കനിഞ്ഞു നല്‍കിയ 27 എക്‌സ്ട്രാ റണ്ണുകളും അവരുടെ അക്കൗണ്ടിലെത്തി. വിറ്റെല്‍ ലോവെസ്‌ മൂന്നും ഷാഖ്വാന്‍ ബെല്ലെ, മിക്കാ മക്കെന്‍സി എന്നിവര്‍ രണ്ടുവീതവും വിക്കറ്റെടുത്ത്‌ വെസ്‌റ്റിന്‍ഡീസ്‌ ബൗളര്‍മാരില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ താനെസ്‌ ഫ്രാന്‍സിസ്‌ 55 പന്തില്‍ 52 റണ്ണുമായും വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ജ്യൂവെല്‍ ആന്‍ഡ്രൂ 44 റണ്ണുമായും വിന്‍ഡീസിന്റെ വിജയം ഉറപ്പാക്കി.
ഇന്നലെ നിശ്‌ചയിച്ചിരുന്ന സിംബാബ്‌വെ-സ്‌കോട്ട്‌ലന്‍ഡ്‌ ഗ്രൂപ്പ്‌ സി പോരാട്ടം ഒറ്റപ്പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. പ്രതികൂല കാലാവസ്‌ഥയാണു മത്സരത്തിനു വില്ലനായത്‌. ഇരുടീമുകളും ഓരോ പോയിന്റ്‌ പങ്കിട്ടു.

Ads by Google
Thursday 15 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW