Friday, March 13, 2026 Last Updated 10 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.37 PM

സന്തോഷ്‌ ട്രോഫി: ജി. സഞ്‌ജു കേരള നായകന്‍

കൊച്ചി: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ ജി. സഞ്‌ജു നയിക്കും. എറണാകുളം സ്വദേശിയായ പ്രതിരോധ താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം സന്തോഷ്‌ ട്രോഫിയാണിത്‌. കഴിഞ്ഞവര്‍ഷത്തെ കേരള ടീമിന്റെ നായകനായിരുന്നു കേരള പോലീസ്‌ താരമായ സഞ്‌ജു. സൂപ്പര്‍ ലീഗ്‌ കേരളയില്‍ മലപ്പുറം എഫ്‌.സിയുടെ പ്രതിരോധ മുഖമായിരുന്നു.
22 അംഗ ടീമില്‍ 9 പേര്‍ പുതുമുഖങ്ങളാണ്‌. നിലവിലെ റണ്ണര്‍അപ്പായ ടീമിലെ താരങ്ങള്‍ക്കൊപ്പം എസ്‌.എല്‍.കെയിലെ മികച്ച പ്രകടനം നടത്തിയ താരങ്ങളും ടീമിലുണ്ട്‌. കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ നവാസ്‌ മീരാന്‍ ആണ്‌ ടീമിനെ പ്രഖ്യാപിച്ചത്‌.
ദേശീയ ഗെയിംസില്‍ കേരളത്തിന്‌ സ്വര്‍ണം സമ്മാനിച്ച വയനാട്‌ സ്വദേശി എം. ഷഫീഖ്‌ ഹസനാണ്‌ മുഖ്യ പരിശീലകന്‍. മുന്‍ സന്തോഷ്‌ ട്രോഫി താരം എബിന്‍ റോസാണ്‌ സഹപരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം കെ.ടി ചാക്കോ ഗോള്‍കീപ്പര്‍ കോച്ച്‌, ഫിസിയോ അഹമ്മദ്‌ നിഹാല്‍ റഷീദ്‌, വീഡിയോ അനലിസ്‌റ്റ് കിരണ്‍ നാരായണന്‍ എന്നിവരാണ്‌ മറ്റ്‌ ഒഫീഷ്യല്‍സ്‌. ചടങ്ങില്‍ ടീമിന്റെ പുതിയ ജഴ്‌സിയും തീം സോംഗും പുറത്തിറക്കി.
ക്യൂട്ടി ദി ബ്യൂട്ടി സോപ്പ്‌ ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. കെ.പി. ഖാലിദ്‌, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍മാരായ ഇസ്‌മയില്‍ ഖാലിദ്‌, ഇബ്രാഹിം ഖാലിദ്‌, കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ ഹോണററി പ്രസിഡന്റ്‌ ടോം ജോസ്‌, ട്രഷറര്‍ റെജിനാള്‍ഡ്‌ വര്‍ഗീസ്‌, ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്‍, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സ് ൈപ്രവറ്റ്‌ ലിമിറ്റഡ്‌ ഡയറക്‌ടര്‍ ഫിറോസ്‌ മീരാന്‍ എന്നിവര്‍ സംസാരിച്ചു.

കേരള ടീം

ഗോള്‍കീപ്പര്‍മാര്‍: ടി.വി. അല്‍കേഷ്‌ രാജ്‌ (സെന്‍ട്രല്‍ എക്‌സൈസ്‌- തൃശൂര്‍), എസ്‌.ഹജ്‌മല്‍ (കെ.എസ്‌.ഇ.ബി- പാലക്കാട്‌), എം. മുഹമ്മദ്‌ ജസീന്‍ (മലപ്പുറം എഫ്‌.സി- മലപ്പുറം).
പ്രതിരോധനിര: ജി. സഞ്‌ജു (കേരള പൊലീസ്‌- എറണാകുളം), എം. മനോജ്‌ (കാലിക്കറ്റ്‌ എഫ്‌.സി- തിരുവനന്തപുരം), അജയ്‌ അലക്‌സ് (സെന്‍ട്രല്‍ എക്‌സൈസ്‌- എറണാകുളം), ബിബിന്‍ അജയന്‍ (തൃശൂര്‍ മാജിക്‌ എഫ്‌.സി- എറണാകുളം), എസ്‌. സന്ദീപ്‌ (കണ്ണൂര്‍ വാരിയേഴ്‌സ്- മലപ്പുറം), അബ്‌ദുള്‍ ബാദിഷ്‌ (തിരുവനന്തപുരം കൊമ്പന്‍സ്‌- മലപ്പുറം), തേജസ്‌ കൃഷ്‌ണ (തൃശൂര്‍ മാജിക്‌ എഫ്‌.സി- പാലക്കാട്‌).
മധ്യനിര: എം.എം. അര്‍ജുന്‍ (കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌.സി- തൃശൂര്‍), വി. അര്‍ജുന്‍ (കെ.എസ്‌.ഇ.ബി- കോഴിക്കോട്‌), ഒ.എം. ആസിഫ്‌ (കണ്ണൂര്‍ വാരിയേഴ്‌സ്- എറണാകുളം), എം. വിഘ്‌നേഷ്‌ (കെ.എസ്‌.ഇ.ബി- തിരുവനന്തപുരം), എന്‍.എ. അബൂബക്കര്‍ ദില്‍ഷാദ്‌ (റിയല്‍ മലബാര്‍ എഫ്‌.സി- കാസര്‍കോട്‌).
മുന്നേറ്റനിര: ടി. ഷിജിന്‍ (കണ്ണൂര്‍ വാരിയേഴ്‌സ്- തിരുവനന്തപുരം), മുഹമ്മദ്‌ അജ്‌സല്‍ (കേരള ബ്ലാസേ്‌റ്റഴ്‌സ്- കോഴിക്കോട്‌), ഇ. സജീഷ്‌ (കേരള പൊലീസ്‌- പാലക്കാട്‌), പി.ടി. മുഹമ്മദ്‌ റിയാസ്‌ (കാലിക്കറ്റ്‌ എഫ്‌.സി- പാലക്കാട്‌), എം.പി. മുഹമ്മദ്‌ സിനാന്‍ (കണ്ണൂര്‍ വാരിയേഴ്‌സ്- പാലക്കാട്‌), ഇ. മുഹമ്മദ്‌ ആഷിഖ്‌ (കാലിക്കറ്റ്‌ എഫ്‌.സി- മലപ്പുറം), എന്‍.എ. മുഹമ്മദ്‌ അഷര്‍ (തിരുവനന്തപുരം കൊമ്പന്‍സ്‌- തൃശൂര്‍).
ഏഴ്‌ തവണ ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ തവണ ഒരു ഗോളിന്‌ നഷ്‌ടമായ കിരീടം തിരിച്ചുപിടിക്കാനാണ്‌ ഇത്തവണ അസമിലേക്ക്‌ പുറപ്പെടുന്നത്‌. 21നാണ്‌ സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ടിന്റെ കിക്കോഫ്‌. 22ന്‌ മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ്‌ കേരളത്തിന്റെ ആദ്യ മത്സരം. ടീം 19ന്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെടും.

കിരീടം തിരിച്ചു പിടിക്കുക ലക്ഷ്യം: ഷഫീഖ്‌ ഹസന്‍

കൊച്ചി: പോയ വര്‍ഷം കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കുമെന്നും, ആ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു പരിശീലനമെന്നും സന്തോഷ്‌ ട്രോഫി കേരള ടീമിന്റെ മുഖ്യ പരിശീലകന്‍ എം. ഷഫീഖ്‌ ഹസന്‍ പറഞ്ഞു.
അസമില്‍ താപനില 15 ഡിഗ്രിയിലും താഴെയാണ്‌. ഇതിനോട്‌ ചേര്‍ന്നുപോകാന്‍ വയനാട്ടിലടക്കം ക്യാമ്പ്‌ സംഘടിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്‌തമാക്കി. സൂപ്പര്‍ ലീഗില്‍ കളിച്ച 21 കളിക്കാര്‍ ടീമിലുണ്ട്‌. മികച്ച ടീമിനെയാണ്‌ അണിനിരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 15 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW