Saturday, March 14, 2026 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.37 PM

വിദര്‍ഭ ഫൈനലില്‍.

ബംഗളുരു: വിജയ്‌ ഹസാരെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ വിദര്‍ഭ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ കരുത്തരായ കര്‍ണാടകയെ തോല്‍പ്പിച്ചാണ്‌ വിദര്‍ഭയുടെ ഫൈനല്‍ പ്രവേശം. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത കര്‍ണാടക 49.4 ഓവറില്‍ 280 റണ്ണിന്‌ എല്ലാവരും പുറത്തായി.
ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ വിദര്‍ഭ 46.2 ഓവറില്‍ നാലുവിക്കറ്റ്‌ മാത്രം നഷ്‌ടപ്പെടുത്തി ഫൈനലിലേക്കു മാര്‍ച്ച്‌ ചെയ്‌തു. ഇന്നു നടക്കുന്ന സൗരാഷ്‌ട്ര-പഞ്ചാബ്‌ രണ്ടാം സെമിയിലെ വിജയികളുമായി വിദര്‍ഭ കലാശപ്പോരില്‍ ഏറ്റുമുട്ടും.
ഓപ്പണര്‍ അമന്‍ മൊഖാദെയുടെ സെഞ്ചുറി (122 പന്തില്‍ 138) യും രവി കുമാര്‍ സമര്‍ഥ്‌ പുറത്താകാതെ കുറിച്ച അര്‍ധസെഞ്ചുറി (69 പന്തില്‍ 76)യുമാണ്‌ വിദര്‍ഭയ്‌ക്ക് അനായാസ ജയമൊരുക്കിയത്‌. വണ്‍ഡൗണായെത്തിയ ധ്രുവ്‌ ഷോറെ 47 റണ്ണടിച്ചു.
ഓപ്പണര്‍ അഥര്‍വ തായ്‌ദെ (ആറ്‌), വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ രോഹിത്‌ ബിന്‍കര്‍ (11) എന്നിവര്‍ വിദര്‍ഭ നിരയില്‍ നിറംമങ്ങി. ക്യാപ്‌റ്റന്‍ ഹര്‍ദ്‌ ദുബെ (പൂജ്യം) പുറത്താകാതെനിന്നു.
ആദ്യം ബാറ്റ്‌ ചെയ്‌ത കര്‍ണാടകയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സെമിക്കു മുമ്പുവരെ മിന്നുന്ന ഫോമിലായിരുന്ന ദേവ്‌ദത്ത്‌ പടിക്കല്‍ നാലു റണ്ണിനും നായകന്‍ മായങ്ക്‌ അഗര്‍വാള്‍ ഒന്‍പതു റണ്ണിനും വീണത്‌ അവരുടെ സ്‌കോറിങ്ങിനെ ബാധിച്ചു. പടിക്കലിനെ യഷ്‌ താക്കൂറും അഗര്‍വാളിനെ നചികേത്‌ ഭുട്ടെയും മടക്കി. പിന്നീട്‌ 10 ഓവറില്‍ 48 റണ്ണിന്‌ അഞ്ചുവിക്കറ്റ്‌ വീഴ്‌ത്തിയ ദര്‍ശന്‍ നാല്‍ക്കണ്ടെയുടെ മികച്ച ബൗളിങ്‌ കര്‍ണാടകയെ വരിഞ്ഞുകെട്ടി. ടോപ്‌ സ്‌കോററായ ക്യാപ്‌റ്റന്‍ കരുണ്‍ നായര്‍ (90 പന്തില്‍ 76), ധ്രുവ്‌ പ്രഭാകര്‍ (28), ശ്രേയസ്‌ ഗോപാല്‍ (36), അഭീനവ്‌ മനോഹര്‍ (26), വിദ്യാധര്‍ പാട്ടീല്‍ (ഒന്ന്‌) എന്നിവരുടെ വിക്കറ്റുകള്‍ നാല്‍ക്കണ്ടെ വീഴ്‌ത്തി. രണ്ടുവിക്കറ്റുമായി യാഷ്‌ താക്കൂറും ഓരോ വിക്കറ്റുമായി നചികേത്‌ ഭുട്ടെ, യാദ്‌ കദം എന്നിവരും വിദര്‍ഭ ബൗളിങ്‌ നിരയില്‍ തിളങ്ങി.

Ads by Google
Thursday 15 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW