-->
ന്യൂഡല്‍ഹി: ഡല്‍ഹി - ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യാ വിമാനത്തിന് എന്‍ജിന്‍ തകരാര്‍. എന്‍ജിനിലേക്കു കാര്‍ഗോ ബോക്‌സ് വലിച്ചെടുത്തതാണു പ്രശ്‌നമായത്. വിമാനത്തിന്റെ വലത് എന്‍ജിനു കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍, വിമാനം ടാര്‍മാക്കില്‍ നിലയുറപ്പിച്ചിരിക്കുന്നതും ഗ്രൗണ്ട് സ്‌റ്റാഫ് വിമാനത്തെ വളഞ്ഞിരിക്കുന്നതും കാണിക്കുന്നു. എന്‍ജിനു കേടുപാടുകള്‍ സംഭവിച്ചതും വീഡിയോയില്‍ കാണാം. 'ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് സര്‍വീസ് നടത്തിയിരുന്ന എ.ഐ. 101 വിമാനം, ഇറാനിയന്‍ വ്യോമാതിര്‍ത്തി അപ്രതീക്ഷിതമായി അടച്ചതിനാല്‍ പറന്നുയര്‍ന്ന ഉടന്‍ ഡല്‍ഹിയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായി. ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണു കാര്‍ഗോ ബോക്‌സ് എന്‍ജിനില്‍ കുടുങ്ങിയത്.'- എയര്‍ ഇന്ത്യ വക്‌താവ് പറഞ്ഞു. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.