Wednesday, March 11, 2026 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

ഇന്ത്യക്കാരെ തിരിച്ചെത്തിക്കും; ആദ്യ വിമാനം ഇന്ന്‌

ന്യൂഡല്‍ഹി: ഇറാനിലെ ആഭ്യന്തര സാഹചര്യം വഷളാകുന്ന പശ്‌ചാത്തലത്തില്‍, അവിടെയുള്ള പൗരന്മാര്‍ക്ക്‌ മടങ്ങാനുള്ള നിര്‍ദേശം നല്‍കി ഇന്ത്യ. ഒഴിപ്പിക്കുന്നതിനുള്ള ആദ്യ വിമാനം ഇന്ന്‌ ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍നിന്ന്‌ ന്യൂഡല്‍ഹിയിലേക്ക്‌ തിരിക്കും.
'വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്‌. ഇന്ത്യന്‍ എംബസി അവരുടെ പാസ്‌പോര്‍ട്ടുകളും മറ്റ്‌ വിവരങ്ങളും ശേഖരിച്ചു. ആദ്യ സംഘത്തിലെ വിദ്യാര്‍ഥികളോട്‌ ഇന്നു രാവിലെ എട്ടിനു തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌' - ജമ്മു കശ്‌മീര്‍ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ അറിയിച്ചു. യാത്രക്കാരുടെ അന്തിമ പട്ടിക അധികൃതരുടെ സ്‌ഥിരീകരണത്തിന്‌ ശേഷം പുറത്തുവിടും.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW