-->
മുംബൈ: ബൃഹന്‍മുംബൈ കോര്‍പ്പറേഷനി(ബി.എം.സി)ലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. മറാഠാ, മുസ്ലിം വോട്ടുകള്‍ ശിവസേന പിടിച്ചെടുത്തെന്നും യുവാക്കളും സ്‌ത്രീകളും ബി.ജെ.പിയെ പിന്തുണച്ചെന്നുമാണു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
ആകെ 227 സീറ്റുകളാണു ബി.എം.സിയിലുള്ളത്. ഭൂരിപക്ഷത്തിന് 114 സീറ്റുകളാണ് വേണ്ടത്. ശിവസേന(ഷിന്‍ഡെ)- ബി.ജെ.പി. സഖ്യത്തിന് 132 സീറ്റുകള്‍ ലഭിക്കുമെന്നാണു പ്രവചനം. ശിവസേന(യു.ബി.ടി)യ്‌ക്കും സഖ്യകക്ഷികള്‍ക്ക് 63 സീറ്റുകളും കോണ്‍ഗ്രസിന് 20 സീറ്റുകളും ലഭിക്കുമെന്നാണു പ്രവചനം. ബി.എം.സി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ശിവസേന(യു.ബി.ടി.) സഖ്യമുണ്ടായിരുന്നില്ല.