-->
ബിജാപൂര്‍: ഛത്തീസ്‌ഗഡില്‍ 52 മാവോയിസ്‌റ്റുകള്‍ ആയുധംവച്ച് കീഴടങ്ങി. ഇതില്‍ 49 പേരുടെ തലയ്‌ക്ക് 1.41 കോടിയിലധികം രൂപയുടെ സമ്മാനത്തുക ഉണ്ടായിരുന്നു. 21 സ്‌ത്രീകള്‍ ഉള്‍പ്പെടെ കീഴടങ്ങിയ കേഡര്‍മാര്‍ ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റി (ഡി.കെ.എസ്.സെഡ്.സി. ), ആന്ധ്ര-ഒഡീഷ ബോര്‍ഡര്‍ ഡിവിഷന്‍, മഹാരാഷ്‌ട്രയിലെ ഭമ്രഗഢ് ഏരിയ കമ്മിറ്റി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും സി.ആര്‍.പി.എഫ്. ഉദ്യോഗസ്‌ഥര്‍ക്കും മുമ്പാകെയാണ് കീഴടങ്ങിയത്.
സംസ്‌ഥാനത്തിന്റെ കീഴടങ്ങല്‍, പുനരധിവാസ നയം മാവോയിസ്‌റ്റുകളെ സ്വാധീനിച്ചുവെന്ന് ബിജാപൂര്‍ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ യാദവ് അവകാശപ്പെട്ടു. അവരില്‍, ഡിവിഷണല്‍ കമ്മിറ്റി അംഗം അനില്‍ (ലക്കു കരം -32), പ്ലാറ്റൂണ്‍ പാര്‍ട്ടി കമ്മിറ്റി അംഗങ്ങളായ ലക്ഷ്‌മി മാധ്വി (28), ചിന്നി സോധി എന്ന ശാന്തി (28) എന്നിവര്‍ക്ക് ഓരോരുത്തര്‍ക്കും 8 ലക്ഷം രൂപ വീതം പാരിതോഷികം ലഭിച്ചു.