Wednesday, March 11, 2026 Last Updated 38 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 01.12 PM

ഹൈക്രോസിന് വേണ്ടി ഇഷ്ട നമ്പര്‍ '2255' സ്വന്തമാക്കി മോഹന്‍ലാല്‍ ; സ്വന്തമാക്കിയത് 1.90 ലക്ഷം രൂപയ്ക്ക്

on

ഹൈക്രോസിന് വേണ്ടി ഇഷ്ട നമ്പര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍. കൊച്ചുകുട്ടികള്‍ക്കു പോലും കാണാപാഠമായ 2255 എന്ന നമ്പറാണ് 1.90 ലക്ഷം രൂപയ്ക്ക് മോഹന്‍ലാല്‍ തന്റെ ഹൈക്രോസിന് വേണ്ടി സ്വന്തമാക്കിയിരിയ്ക്കുന്നത്. കെഎല്‍07 ഡിജെ 2255 എന്നാണ് പുതയ ഹൈക്രോസിന്റെ നമ്പര്‍. കാലത്തിനൊത്ത മാറ്റങ്ങളുമായാണ് ഹൈക്രോസ് അരങ്ങുവാഴുന്നത്. നല്ല സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ADAS ടെക് അങ്ങനെ ആധുനിക കാലത്തിനൊത്ത് മാറാന്‍ ഇന്നോവയ്ക്ക് സാധിച്ചിട്ടുണ്ടെന്നുളളത് കൊണ്ട് തന്നെ തലമുറകള്‍ മാറി വന്നിട്ടും ഇന്നും പുത്തന്‍ മോഡലിനും ആവശ്യക്കാരേറെയാണ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ഇന്നോവ ഹൈക്രോസിന് ലിറ്ററിന് 23 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. ഹൈക്രോസിന് കരുത്ത് പകരുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ശക്തമായ ഹൈബ്രിഡ് സിസ്റ്റവും 173 bhp പവറും 209 Nm ടോര്‍ക്കും നല്‍കുന്നു. e-CVT ഗിയര്‍ബോക്‌സ് വഴിയാണ് വീലുകളിലേക്ക് പവര്‍ അയക്കുന്നത്. വിശാലവും പ്രീമിയവുമായ ഇന്റീരിയറിനൊപ്പം നിരവധി സുരക്ഷാ, സുഖസൗകര്യ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് അതിന്റെ സെഗ്മെന്റില്‍ വേറിട്ടുനില്‍ക്കുന്നു. ലെവല്‍ 2 ADAS, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ എന്നിവയാണ് കാറിന്റെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ക്യാബിനില്‍ ഒരു പനോരമിക് സണ്‍റൂഫ്, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഒരു പവര്‍ഡ് ടെയില്‍ഗേറ്റ് എന്നീ ഫീച്ചറുകളും കാറിലുണ്ട്.

അതേസമയം സ്വകാര്യ ഉപഭോക്താക്കള്‍ക്കൊപ്പം ടാക്സിക്കാര്‍ക്കും പ്രിയപ്പെട്ട ഇന്നോവക്രിസ്റ്റ നിലവില്‍ ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. ക്രിസ്്റ്റയിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ മാത്രമല്ല ക്രിസ്റ്റയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭിക്കുന്നില്ല. എംപിവിയുടെ അകത്തളത്തിലും ഫീച്ചറുകള്‍ക്ക് പഞ്ഞമില്ല. ഇന്നോവ ക്രിസ്റ്റയില്‍ വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW