Saturday, March 14, 2026 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 08.22 PM

പ്രതിപക്ഷ നേതാവാകാനില്ലെന്ന് തേജസ്വി; ലാലു നിർബന്ധിച്ചപ്പോൾ നിലപാട് മാറ്റി

നിയമസഭയിൽ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ആദ്യം പറഞ്ഞ തേജസ്വി, പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ പിന്നീട് സമ്മതിച്ചു.
TEJASWI, RJD

ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്. നിയമസഭയിൽ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ആദ്യം പറഞ്ഞ തേജസ്വി, പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ പിന്നീട് സമ്മതിച്ചു.

കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ എംഎൽഎ ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചുവെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. 2020 ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബീഹാറിലെ പ്രധാന പ്രതിപക്ഷത്തിന്, ഇത്തവണ 25 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ.

ഇക്കുറി 2020ൽ ലഭിച്ചതിനേക്കാൾ 50 സീറ്റുകൾ കുറവാണ് ലഭിച്ചത്. എന്നാൽ, തേജസ്വി പ്രതിപക്ഷ നേതാവാകാണമെന്ന് ലാലു പ്രസാദ് നിർബന്ധിച്ചു. തന്റെ പിതാവും മുതിർന്ന മുൻ മുഖ്യമന്ത്രിയുമായ ലാലു യാദവാണ് ആർജെഡി സ്ഥാപിച്ചതെന്നുംഅദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും തേജസ്വി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഞാൻ വളരെയധികം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW