Wednesday, March 11, 2026 Last Updated 16 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 08.49 AM

പണം വാരിയെറിഞ്ഞ് വോട്ട് വിലയ്ക്ക് വാങ്ങുന്നു ; ഉത്തരേന്ത്യയില്‍ ചെയ്ത കാര്യം ബിജെപി സംസ്ഥാനത്തും പയറ്റുന്നു

uploads/news/2026/01/820864/MA-baby.gif

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി പണം വാരിക്കോരിയെറിഞ്ഞ് വോട്ട് വിലയ്ക്ക് വാങ്ങുകയാണെന്നും പുരുഷന്മാര്‍ക്ക് നല്‍കിയതിന്റെ പകുതിപ്പണമേ സ്ത്രീകള്‍ക്ക് നല്‍കിയുള്ളെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഉത്തരേന്ത്യയില്‍ പ്രയോഗിക്കാറുള്ള ഈ ജനാധിപത്യ വിരുദ്ധ രീതികള്‍ തിരുവനന്തപുരത്തും കേരളത്തിലും ആര്‍എസ്എസ് കൊണ്ടുവരികയാണെന്നും കോണ്‍ഗ്രസും യുഡിഎഫും മുസ്ലിം ലീഗും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പല സ്ഥലത്തും നടത്തിയിട്ടുണ്ടെന്നും എം എ ബേബി ആരോപിച്ചു.

മസില്‍ പവറും മണി പവറും ഉപയോഗിച്ച് ആളുകളെ പിന്നില്‍ നിര്‍ത്തുന്നതാണ് ഉത്തരേന്ത്യയില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമീപനം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇത് കണ്ടിരുന്നു. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന രീതിയില്‍ 10000 രൂപ സ്ത്രീകള്‍ക്ക് നല്‍കി, ഇതിന് പുറമേ വോട്ടിന് കൈക്കൂലിയും നല്‍കി. ഈ രണ്ട് രീതിയിലാണ് അവിടെ പണം ഉപയോഗിച്ചത്. തിരുവനന്തപുരത്തും ഈ രീതി നടപ്പിലാക്കി.

ബിജെപി പ്രതിനിധി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോട്ട് ചെയ്യാന്‍ പണം നല്‍കി. എന്നാല്‍ പുരുഷന്മാര്‍ക്ക് നല്‍കിയതിന്റെ പകുതിയാണ് സ്്ത്രീകള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമിട്ടുകൊണ്ട് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.. സിപിഐഎം ജനറല്‍ സെക്രട്ടറി തിരുവനന്തപുരത്ത് നേതാക്കള്‍ക്കൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. എം എ ബേബിക്ക് പുറമേ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കും.

തദ്ദേശ തെരഞ്ഞെടുപ്പ്, സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിവയാണ് സിപിഐഎം ഗൃഹസന്ദര്‍ശനത്തില്‍ പ്രധാനമായും സംവദിക്കുന്ന വിഷയങ്ങള്‍. ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരുടെ നിര്‍ദ്ദേശങ്ങളും പരാതികളും കേള്‍ക്കുക എന്നിവയാണ് ഗൃഹസന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ജനുവരി 22 വരെയാണ് ഗൃഹ സന്ദര്‍ശനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW