Saturday, March 14, 2026 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.21 AM

ബ്ലാസ്‌റ്റേഴ്‌സ് കളിക്കും

uploads/news/2026/01/820828/sp4.jpg

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി. പങ്കെടുക്കും. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ ക്ലബ്‌ പങ്കാളിത്തം ഉറപ്പാക്കിയത്‌.
കേന്ദ്ര കായിക മന്ത്രാലയമാണു വിഷയത്തില്‍ ഇടപെട്ട്‌ ചര്‍ച്ചകള്‍ക്ക്‌ മധ്യസ്‌ഥത വഹിച്ചത്‌്. നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ തിരിച്ചറിയുന്നുണ്ടെന്ന്‌ മാനേജ്‌മെന്റ്‌ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്‌തത ലഭിക്കാനുണ്ട്‌. ഇന്ത്യന്‍ ഫുട്‌ബോള്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ കായിക രംഗത്തിന്റെ ഭാവി മുന്‍നിര്‍ത്തി എല്ലാവരുമായും സഹകരിച്ച്‌ മുന്നോട്ട്‌ പോകാനാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനം.
വിഷയങ്ങളില്‍ കൂടുതല്‍ വ്യക്‌തത ലഭിക്കുന്ന മുറയ്‌ക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കും. ഈ സാഹചര്യത്തില്‍ നല്‍കുന്ന പിന്തുണയ്‌ക്കും കാണിക്കുന്ന ക്ഷമയ്‌ക്കും ആരാധകരോടും മറ്റ്‌ പങ്കാളികളോടും നന്ദി രേഖപ്പെടുത്തുന്നതായും മാനേജ്‌മെന്റ്‌ അറിയിച്ചു.
ഫെബ്രുവരിയില്‍ സീസണ്‍ ആരംഭിക്കാനാണ്‌ നിലവില്‍ തീരുമാനിച്ചത്‌. ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ പതിനാല്‌ ടീമുകളും ലീഗില്‍ കളിക്കാന്‍ സമ്മതം അറിയിച്ചു. സെപ്‌റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കിക്കോഫ്‌ പ്രതീക്ഷിക്കുന്നത്‌ ഫെബ്രുവരി പതിനാലിനാണ്‌. മത്സരങ്ങള്‍ മേയ്‌ 17 വരെ നീളും. വ്യാഴം മുതല്‍ ഞായര്‍ വരെയാവും ഓരോ ആഴ്‌ചയിലേയും മത്സരങ്ങള്‍. ശനിയും ഞായറും രണ്ടു മത്സരങ്ങള്‍ നടക്കും. ഒരു ടീമിന്‌ 13 മത്സരമാണ്‌.

Ads by Google
Thursday 15 Jan 2026 12.21 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW