Friday, March 13, 2026 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.20 AM

സാബിയുടെ നിര്‍ദേശം അവഗണിച്ചു

ജിദ്ദ: സ്‌പാനിഷ്‌ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളിലെ ഫൈനലിലെ തോല്‍വിക്കു പിന്നാലെ റയാല്‍ മഡ്രിഡ്‌ കോച്ച്‌ സാബി അലോണ്‍സോയുടെ നിര്‍ദേശം താരങ്ങള്‍ അവഗണിക്കുന്ന ദൃശ്യം വൈറലായി. എല്‍ക്ല ാസിക്കോയില്‍ ബാഴ്‌സലോണയോട്‌ 3-2 നാണു റയാല്‍ തോറ്റത്‌.
മത്സരത്തിനു ശേഷം സാബി അലോണ്‍സോയുടെ നിര്‍ദേശം പാടെ അവഗണിക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റണ്ണര്‍ അപ്പിനുള്ള മെഡല്‍ വാങ്ങാന്‍ പോയ റയാല്‍ ടീമിന്‌ ബാഴ്‌സ താരങ്ങള്‍ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ ബാഴ്‌സ കിരീടം വാങ്ങാന്‍ പോകുമ്പോള്‍ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കാന്‍ സാബി, റയാല്‍ താരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്‌. എംബാപ്പെ പരസ്യമായി ഇതിനെതിരേ പ്രതികരിച്ചു. സാബിയുടെ നിര്‍ദേശം അവഗണിച്ച്‌ എംബാപ്പെ സഹ താരങ്ങളെ തിരിച്ചുവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാബിയുടെ നിര്‍ദേശം അവഗണിച്ച എംബാപ്പെ റണ്ണര്‍ അപ്പ്‌ മെഡലുകള്‍ വാങ്ങിയ ശേഷം സഹതാരങ്ങളോട്‌ ഡ്രസിങ്‌ റൂമിലേക്ക്‌ മടങ്ങാന്‍ ആവശ്യപ്പെടുന്നതു ദൃശ്യങ്ങളില്‍ കാണാം. ഒരു പരിശീലകന്‌ അര്‍ഹമായ ബഹുമാനം എംബാപ്പെ നല്‍കിയില്ലെന്നു സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. പിന്നാലെ റയാല്‍ സാബിയെ പുറത്താക്കിയിരുന്നു. റയാല്‍ പുറത്താക്കിയതിനു പിന്നാലെ സാബിക്ക്‌ ആശംസയറിയിച്ച്‌ ആദ്യം പോസ്‌റ്റിട്ടതും എംബാപ്പെയാണ്‌. സാബിക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. ചെറിയ കാലമായിരുന്നെങ്കിലും നിങ്ങള്‍ക്കായി കളിക്കാനും നിങ്ങളില്‍നിന്നു പഠിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ട്‌. ആദ്യ ദിവസം മുതല്‍ തന്നെ ആത്മവിശ്വാസം നല്‍കിയതിന്‌ നന്ദി. വ്യക്‌തമായ ആശയങ്ങളുള്ളതും ഫുട്‌ബോളിനെക്കുറിച്ച്‌ ധാരാളം കാര്യങ്ങള്‍ അറിയുന്നതുമായ കോച്ചെന്ന നിലയില്‍ ഓര്‍ക്കുമെന്നും എംബാപ്പെ കുറിച്ചു.

Ads by Google
Thursday 15 Jan 2026 12.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW