-->
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ മാച്ച് ഒബ്‌സര്‍വറായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ. വര്‍ഗീസിനെ നിയമിച്ചു.
18-ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് മൂന്നാം ഏകദിനം. പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഒബ്‌സര്‍വറായി സാജന്‍ കെ. വര്‍ഗീസിനെ ബി.സി.സി.ഐ നിയമിച്ചത്. ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളുടെയും അഞ്ച് ട്വന്റി20 കളുടെയുമാണു കളിക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മില്‍ നടന്ന ട്വന്റി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.