Friday, March 13, 2026 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.20 AM

1000 കടന്ന്‌ ലാന്നിങ്‌

നവി മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ യു.പി. വാറിയേഴ്‌സിന്റെ നായികയും ഓപ്പണറുമായ മെഗ്‌ ലാന്നിങിന്റെ തകര്‍പ്പന്‍ ബാറ്റിങ്‌.
38 പന്തില്‍ ഒരു സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 54 റണ്ണെടുത്താണു ലാനിങ്‌ മടങ്ങിയത്‌. ലീഗില്‍ 1000 റണ്ണെടുക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ലാനിങ്‌ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ നാറ്റ്‌ ഷിവര്‍ ബ്രന്റ്‌, ഇന്ത്യയുടെ ഹര്‍മന്‍പ്രീത്‌ കൗര്‍ എന്നിവരുടെ പിന്‍ഗാമിയാണ്‌ ഓസ്‌ട്രേലിയയുടെ മുന്‍ താരമായ ലാനിങ്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത യു.പി. വാറിയേഴ്‌സ് ലാന്നിങിന്റെയും ഹര്‍ലീന്‍ ഡിയോളിന്റെയും (36 പന്തില്‍ 47, റിട്ടയേഡ്‌ ഔട്ട്‌) എട്ടിന്‌ 154 റണ്ണെടുത്തു. മാരിസാന കാപ്‌ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ കിരണ്‍ നാവ്‌ഗിറെ (0) പുറത്തായി. ഷഫാലി വര്‍മയാണു കിരണിനെ പിടികൂടിയത്‌. ഫോബി ലിച്‌ഫീല്‍ഡ്‌ (20 പന്തില്‍ 27), ശ്വേത സെഹ്‌റാവത്‌ (11) എന്നിവര്‍ക്കു ശേഷം വന്നവര്‍ക്കു രണ്ടക്കം കടക്കാനായില്ല.

Ads by Google
Thursday 15 Jan 2026 12.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW