Wednesday, March 11, 2026 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.18 AM

ഗംഗ മുത്തശിയുടെ സംസ്‌കാരച്ചടങ്ങിന്‌ എത്തിയവര്‍ ജന്മദിന കേക്ക്‌ കഴിച്ചു മടങ്ങി

uploads/news/2026/01/820788/in4.jpg

നാഗ്‌പുര്‍: ഗംഗാ മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണു നാട്ടുകാര്‍ അവരുടെ വീട്ടില്‍ ഒത്തുചേര്‍ന്നത്‌. പക്ഷേ, മരണത്തില്‍നിന്ന്‌ അത്ഭുതകരമായി അവര്‍ രക്ഷപ്പെട്ടു.
നാഗ്‌പൂരിലെ രാംടെക്ക്‌ സ്വദേശിനിയാണു ഗംഗാഭായി സഖരെ(103). തിങ്കളാഴ്‌ചയായിരുന്നു അവരുടെ ജന്മദിനം. പക്ഷേ, മുത്തശ്ശി അബോധാവസ്‌ഥയിലായതോടെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു. അധികം വൈകാതെ അവരുടെ ശരീരത്തിന്റെ ചലനം നിലച്ചു. അതോടെ സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കം തുടങ്ങി. അവരെ പുതിയ സാരി ഉടുപ്പിക്കുകയും പരമ്പരാഗത ചടങ്ങുകള്‍ക്കായി കൈകാലുകള്‍ കെട്ടുകയും ചെയ്‌തു. സംസ്‌കാരത്തിനുള്ള അവസാന തയാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍, കൊച്ചുമകനായ രാകേഷ്‌ സഖരെ വയോധികയുടെ കാല്‍ അനങ്ങുന്നതായി കണ്ടു. ഉടന്‍ തന്നെ ഗംഗാഭായി ആഴത്തിലുള്ള ശ്വാസമെടുത്തു. തങ്ങള്‍ നഷ്‌ടപ്പെട്ടു എന്ന്‌ കരുതിയ മുത്തശ്ശി മരണത്തെ അജീവിച്ചതായി ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ശവശരീരം കൊണ്ടുപോകാനുള്ള വാഹനം ഉടന്‍ തിരിച്ചയച്ചു. ദുഃഖാചരണത്തിനായി ഉണ്ടാക്കിയ പന്തല്‍ പൊളിച്ചുമാറ്റി. പകരം എല്ലാവരും ചേര്‍ന്നു ഗംഗാഭായിക്കായി കേക്ക്‌ മുറിച്ചു. അവര്‍ 'ജീവിക്കുന്ന അത്ഭുതമാ'ണെന്നാണു നാട്ടുകാരുടെ നിലപാട്‌.

Ads by Google
Thursday 15 Jan 2026 12.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW