Wednesday, March 11, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.18 AM

കശ്‌മീരില്‍ വന്‍ ആക്രമണത്തിന്‌ ആഹ്വാനവുമായി ലഷ്‌കറെ തോയ്‌ബ

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലെ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം നടത്തണമെന്നു പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കറെ തൊയ്‌ബ. പാക്‌ അധിനിവേശ കശ്‌മീരില്‍ നടത്തിയ പരിപാടിയില്‍ ലഷ്‌കറെ കമാന്‍ഡര്‍ അബു മൂസ കശ്‌മീരിയാണു ഹിന്ദുക്കള്‍ക്കെതിരേ കൂട്ട ആക്രമത്തിന്‌ പ്രേരിപ്പിക്കുന്ന വംശഹത്യപരമായ വിദ്വേഷ പ്രസംഗം നടത്തിയത്‌.
' ജിഹാദിന്റെ മറവില്‍ നടത്തുന്ന ഭീകരതയിലൂടെയേ കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. യാചനയിലൂടെ അതുനേടാന്‍ കഴിയില്ല. ഹിന്ദുക്കളുടെ കഴുത്തുവെട്ടിക്കൊണ്ടേ നേടാന്‍ കഴിയൂ.'- അബു മൂസ കശ്‌മീരി പറഞ്ഞു. ഇക്കാര്യം താന്‍ പാക്‌ പ്രധാനമന്ത്രി ഷഹബാസ്‌ ഷെരീഫിനോടും മറ്റു മുതിര്‍ന്ന മന്ത്രിമാരോടും പറഞ്ഞിട്ടുണ്ടെന്നും അബു മൂസ പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. പാക്‌ അധീന കശ്‌മീരിലെ റവാലക്കോട്ട്‌ ജില്ലയിലെ പൂഞ്ച്‌ മേഖലയിലായിരുന്നു വിവാദപ്രസംഗം. ഇന്ത്യയ്‌ക്കെതിരേ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പാകിസ്‌താന്റെ പങ്ക്‌ തുറന്നുകാട്ടുന്നതാണു പ്രസംഗമെന്ന്‌ രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണരേഖയ്‌ക്കു സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ പരസ്യമായി ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത്‌ ഗുരുതരമാണെന്നും പാക്‌ അധികൃതരുടെ സമ്മതമില്ലാതെ ഇതിനു കഴിയില്ലെന്നും അവര്‍ പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന്‌ മുമ്പുതന്നെ അബു മൂസ കശ്‌മീരി സമാനമായ പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തിയിരുന്നു. അതിനാല്‍, ഇപ്പോഴത്തെ പ്രസംഗത്തെയും വലിയൊരു ഭീകര ഗൂഢാലോചനയുടെ സൂചനയായാണു കാണുന്നത്‌.

Ads by Google
Thursday 15 Jan 2026 12.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW