Wednesday, March 11, 2026 Last Updated 20 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.18 AM

വിഷം കുത്തിവച്ച്‌ അഞ്ഞൂറോളം തെരുവുനായകളെ കൊന്നു; 15പേര്‍ക്കെതിരേ കേസ്‌

ഹൈദരാബാദ്‌: തെലങ്കാനയില്‍ വിഷം കുത്തിവച്ച്‌ അഞ്ഞൂറോളം തെരുവുനായകളെ കൊലപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ ഏഴു ഗ്രാമത്തലവന്‍മാര്‍ ഉള്‍പ്പെടെ 15പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. ഹനംകൊണ്ട, കാമറെഡ്‌ഡി ജില്ലകളിലാണ്‌ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്‌. 'തെരുവുനായകളില്ലാത്ത ഗ്രാമം' ആയിരുന്നു തെലങ്കാനയിലെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പല സ്‌ഥാനാര്‍ഥികളുടെയും മോഹനവാഗ്‌ദാനം. ഇതു പാലിക്കാനാണ്‌ ഇവര്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതെന്ന്‌ പോലീസ്‌ പറഞ്ഞു. നായകള്‍ക്ക്‌ വിഷം കുത്തിവയ്‌ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ജഗ്‌തിയാല്‍ ജില്ലയിലെ ധര്‍മപുരി മുനിസിപ്പാലിറ്റിയില്‍ ഒരാള്‍ തെരുവുനായയ്‌ക്ക് വിഷം കുത്തിവയ്‌ക്കുന്നതും തല്‍ക്ഷണം മരിച്ചുവീഴുന്നതുമാണ്‌ വീഡിയോയിലുള്ളത്‌. ഈ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ മാത്രം അമ്പതോളം നായകളെയാണു ചത്തനിലയില്‍ കണ്ടെത്തിയത്‌. ഹനംകൊണ്ട ജില്ലയില്‍ 110 നായകളെയാണു ചത്തനിലയില്‍ കണ്ടെത്തിയത്‌.
്ര

Ads by Google
Thursday 15 Jan 2026 12.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW