Wednesday, March 11, 2026 Last Updated 39 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 11.45 AM

ശ്രീദേവിയെ വിവാഹം കഴിച്ച് കുഞ്ഞുമായി ഡോ.സണ്ണി അമേരിക്കയില്‍; മാടമ്പള്ളി തറവാട് മോടി പിടിപ്പിച്ച് താമസമാക്കി നകുലനും ഗംഗയും; മണിച്ചിത്രത്താഴ് എഐ വേര്‍ഷന്‍ വൈറല്‍

uploads/news/2026/01/820734/Untitled-1.jpg
Manichithrathazhu movie AI version (Image Source: Instagram)

1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തി പിന്നീട് എവർ​ഗ്രീൻ ക്ലാസിക്കുകളിൽ ഒന്നായി മാറിയ സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിന്റെ പ്രതിഭധനരായ ക്യാരക്ടർ ആക്റ്റേഴ്സിന്റെ സമാഗമമായിരുന്നു ഈ ചിത്രം. പലതരം സൂചനകള്‍ ഉള്ളിലൊതുങ്ങിയ കടംകഥ പോലെ തോന്നിപ്പിക്കുന്ന, ഓരോ തവണ കാണുമ്പോഴും വേറിട്ട കാഴ്ചാനുഭവം നല്‍കുന്ന സൈക്കോളജിക്കൽ-ത്രില്ലറാണിത്. മധു മുട്ടത്തിന്റെ വളരെ ദുരൂഹമായ മനശാസ്ത്ര-പ്രേതകഥ ഫാസിലിന്റെ സംവിധാനത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
സിദ്ദിഖ്-ലാൽ, പ്രിയദർശൻ, സിബിമലയിൽ എന്നിവർ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍, കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചു.
മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഫോർകെ മികവോടെ മലയാളത്തിന്റെ കൾട്ട് ക്ലാസിക്ക് തിയറ്ററില്‍ റി റിലീസ് ചെയ്തിരുന്നു. കാലാതീതമായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റർപീസ് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്താണ് തിയറ്ററില്‍ എത്തിയത്. വലിയ പിന്തുണയായിരുന്നു റീ- റിലീസിന് പ്രേക്ഷകർ നൽകിയത്.
ഇപ്പോഴിതാ ഈ സിനിമയുടെ ഒരു എഐ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. വർഷങ്ങൾക്കിപ്പുറം, മണിച്ചിത്രത്താഴിലെ സണ്ണിയും, ശ്രീദേവിയും, നകുലനും, ഗംഗയും എല്ലാം എവിടെയാണെന്നാണ് ഈ എഐ ഇമേജ് കാണിക്കുന്നത്. എം3ഡിബി ക​​ഫേ ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഈ എഐ ഇമേജുകള്‍ പങ്കിട്ടിരിക്കുന്നത്. ശ്രീദേവിയെ വിവാഹം കഴിച്ച് തങ്ങള്‍ക്ക് ജനിച്ച കുഞ്ഞുമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോ. സണ്ണിയെയും മാടമ്പള്ളി തറവാട് മോടിപിടിപ്പിച്ച് നാട്ടിൽ കുടുംബമൊത്ത് സുഖജീവിതം നയിക്കുന്ന നകുലനെയും ഗംഗയെയും, കൽക്കട്ടയിൽ നിന്നെത്തിയ നകുലുന്റെ അമ്മയായ ശരദാമ്മയായി നടി സുകുമാരിയും, സണ്ണിയുടെ നിത്യസഹായിയായ ചന്തു മെഡിസിന് പഠിക്കുന്നതും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂട്ടത്തില്‍ വളരെ രസകരമായി കാരണവരുടെ ഡമ്മിക്കാണ് വെട്ടിയതെന്ന് ചാറ്റ് ജിപിറ്റിയിലൂടെ മനസ്സിലാക്കുന്ന നാഗവല്ലിയെയും ചിത്രങ്ങളില്‍ കാണാം.
‘‘മണിച്ചിത്രത്താഴിലെ സണ്ണിയും ശ്രീദേവിയും നകുലനും ഗംഗയും, മഹാദേവനും അല്ലിയുമൊക്കെ കുറച്ച് വർഷങ്ങൾക്ക് ശേഷം എവിടെ ? ഒരോ ചിത്രങ്ങളുടേയും ക്യാപ്ഷനുകൾ കാണുക, മറ്റുള്ളവരൊക്കെ എന്ത് ചെയ്യുകയാവുമെന്ന് നിങ്ങളുടെ ഭാവനകൾ കമന്റാമോ ?...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ​സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ഈ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

uploads/news/2026/01/820734/Untitled-01.jpg
Manichithrathazhu movie AI version (Image Source: Instagram)

uploads/news/2026/01/820734/Untitled-001.jpg
Manichithrathazhu movie AI version (Image Source: Instagram)

Ads by Google
Wednesday 14 Jan 2026 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW