Saturday, March 14, 2026 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 11.45 AM

രാജ്‌കോട്ടില്‍ ജയത്തോടെ പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ; ഫോം തിരിച്ചുപിടിക്കാൻ രോഹിത്; നിതീഷോ ബദോനിയോ?

വിരാട് കോലിയുടെ ഫോം തന്നെയാണ് ഇന്നും ആരാധകരുടെ പ്രതീക്ഷ .
uploads/news/2026/01/820727/5.gif
photo - facebook

ന്യൂഡല്‍ഹി : ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ന് രാജകോട്ടില്‍ ഇറങ്ങുമ്പോള്‍ പരമ്പര നേട്ടത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യയും ആരാധകരും പ്രതീക്ഷിക്കുന്നില്ല . പരമ്പര വിജയം അവസാന കളിയിലേക്ക് നീട്ടാതെ രാജ്‌കോട്ടില്‍ തന്നെ കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയാണ് ശുഭ്മാന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ഏകദിന ക്യാപ്റ്റനായി ആദ്യ കിരീടവും ഗില്‍ മോഹിക്കുന്നു. വിരാട് കോലിയുടെ ഉജ്ജ്വല ഫോമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. 93 റണ്‍സ് നേടിയ കോലിയായിരുന്നു വഡോദരയില്‍ കളിയിലെ താരമായത്. കഴിഞ്ഞ അഞ്ച് കളിയിലും 50 പ്ലസ് സ്‌കോര്‍ നേടിയ കോലിയുടെ രാജ്‌കോട്ടിലെ റെക്കോര്‍ഡും കരുത്തുറ്റതാണ്. നാല് മത്സരങ്ങളില്‍ മൂന്നിലും അര്‍ധസെഞ്ചുറി നേടിയ കോലിയാണ് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണടിച്ച താരം. വിരാട് കോലിയുടെ ഫോം തന്നെയാണ് ഇന്നും ആരാധകരുടെ പ്രതീക്ഷ .

വഡോദരയിലെ ഒന്നാം ഏകദിനത്തില്‍ ഇടയ്‌ക്കൊന്ന് പതറിയെങ്കിലും 4 വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ ജയം.301 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 2ന് 234 റണ്‍സെന്ന നിലയില്‍ നിന്ന് പൊടുന്നനെ 5ന് 242ലേക്ക് വീണെങ്കിലും ഹര്‍ഷിത റാണയുടെ കാമിയോ ഇന്നിങ്‌സും ക്രീസില്‍ ഉറച്ച് നിന്ന കെഎല്‍ രാഹുലിന്റെയും കരുത്തില്‍ വിജയലക്ഷ്യം തൊട്ടു. കഴിഞ്ഞ മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം 26ല്‍ വീണെങ്കിലും ഹിറ്റ്മാന്‍ രോഹിത് ശര്‍മയിലും പ്രതീക്ഷകളേറെയാണ്. വാഷിങ്ടണ്‍ സുന്ദര്‍ പരുക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയോ അതോ ആയുഷ് ബദോനിക്ക് അരങ്ങേറ്റത്തിന് അവസരമോ എന്നതിലാണ് കൗതുകം.

Ads by Google
Wednesday 14 Jan 2026 11.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW