-->
മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ ക്ലബ് റയാല്‍ മാഡ്രിഡിന്റെ പുതിയ കോച്ചായി ആല്‍വാരോ അര്‍ബെലോ ചുമതലയേറ്റു. സാബി അലോന്‍സോയുടെ പിന്‍ഗാമിയായാണ് ആല്‍വാരോ അര്‍ബെലോയെത്തിയത്.
റയാലിന്റെ മുന്‍ താരമായിരുന്നു 42 വയസുകാരനായ ആല്‍വാരോ അര്‍ബെലോ. ഹൊസെ മൗറീഞ്ഞോ കോച്ചായിരുന്ന കാലത്തായിരുന്നു ആല്‍വാരോ അര്‍ബെലോ കളിച്ചിരുന്നത്. മൗറീഞ്ഞോയുടെ ശൈലി പിന്തുടരാനില്ലെന്നു റയാല്‍ മാഡ്രിഡില്‍ ചുമതലയേറ്റേ ശേഷം ആല്‍വാരോ അര്‍ബെലോ വ്യക്‌തമാക്കി. മൗറീഞ്ഞോയുടെ പ്രിയ ശിഷ്യരില്‍ ഒരാളായിരുന്നു. സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയാലിനെ ബാഴ്‌സലോണ 3-2 നു തോല്‍പ്പിച്ചതിനു പിന്നാലെയാണ് സാബി അലോന്‍സോ പുറത്തായത്. കോച്ചായ ചുമതലയേറ്റ വിവരം മൗറീഞ്ഞോയെ വിളിച്ചറിയിച്ചില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുന്നതില്‍ അഭിമാനമുണ്ടെന്നും അര്‍ബെലോ മാഡ്രിഡില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ ബെനഫികയുടെ കോച്ചായ മൗറീഞ്ഞോ റയാല്‍ മാഡ്രിഡിനെ 2010, 2013 സീസണുകളില്‍ ലാ ലിഗ ജേതാക്കളാക്കി. ലീഗില്‍ ബാഴ്‌സ റയാലിനെക്കാള്‍ നാല് പോയിന്റ് മുന്നിലാണ്. 16 നു നടക്കുന്ന കോപാ ഡെല്‍ റേ മത്സരത്തിലൂടെയാണ് ആല്‍വാരോ അര്‍ബെലോ കളത്തിലെത്തുക. റയാലിന്റെ യൂത്ത് ക്ലബുകളുടെ ചുമതലക്കാരനായരിക്കേയാണു സീനിയര്‍ ടീമിലെത്തുന്നത്.
ജിദ്ദയിലെ കിങ് അബ്‌ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ബാഴ്‌സ റയാല്‍ മാഡ്രിഡിനെ 3-2 നാണു തോല്‍പ്പിച്ചത്. റാഫിഞ്ഞയുടെ ഇരട്ട ഗോളുകളാണ് എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയുടെ ജയത്തിന് ആധാരം.
ഇഞ്ചുറി ടൈമില്‍ ഫ്രാഞ്ച് ഡി ജോങ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് കിരീട നേട്ടത്തില്‍ കല്ലുകടിയായി. ബാഴ്‌സ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സൂപ്പര്‍ കപ്പ് ജേതാക്കളാകുന്നത്.