Saturday, March 14, 2026 Last Updated 41 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.36 PM

വിജയ്‌ ഹസാരെ: പഞ്ചാബ്‌ സെമിയില്‍

uploads/news/2026/01/820625/sp2.jpg

ബംഗളുരു: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനല്‍ മത്സര ക്രമമായി. വ്യാഴാഴ്‌ച നടക്കുന്ന ഒന്നാം സെമിയില്‍ കര്‍ണാടക വിദര്‍ഭയെയും വെള്ളിയാഴ്‌ച നടക്കുന്ന രണ്ടാം സെമിയില്‍ സൗരാഷ്‌ട്ര പഞ്ചാബിനെയും നേരിടും.
ഇന്നലെ നടന്ന മത്സരങ്ങളില്‍ പഞ്ചാബ്‌ മധ്യപ്രദേശിനെയും വിദര്‍ഭ ഡല്‍ഹിയെയും തോല്‍പ്പിച്ചിരുന്നു. വിദര്‍ഭ ഡല്‍ഹിയെ 76 റണ്ണിനാണു തോല്‍പ്പിച്ചത്‌്. ആദ്യം ബാറ്റ്‌ ചെയ്‌ത വിദര്‍ഭ ഒന്‍പത്‌ വിക്കറ്റിന്‌ 300 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഡല്‍ഹി 46-ാം ഓവറില്‍ 224 റണ്ണിന്‌ ഓള്‍ഔട്ടായി. 73 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 86 റണ്ണെടുത്ത യഷ്‌ റാത്തോഡ്‌, 72 പന്തില്‍ 62 റണ്ണെടുത്ത അതാര്‍വെ തായ്‌ദെ, 71 പന്തില്‍ 49 റണ്ണെടുത്ത ധ്രുവ്‌ ഷോറെ എന്നിവരാണു വിദര്‍ഭയെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഡല്‍ഹിക്കായി 98 പന്തില്‍ 66 റണ്ണെടുത്ത അനുജ്‌ റാവത്തിനു മാത്രമാണു പൊരുതാനായത്‌. ഓപ്പണര്‍മാരായ വൈഭവ്‌ കാന്‍ഡ്‌പാല്‍ (42 പന്തില്‍ 28), പ്രിയാന്‍ശ്‌ ആര്യ (19 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 28) മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും മറ്റുള്ളവര്‍ നിറംമങ്ങി.
വിദര്‍ഭയ്‌്ക്കായി നചികേത്‌ ഭുതെ നാല്‌ വിക്കറ്റും ഹര്‍ഷ്‌ ദുബെ മൂന്ന്‌ വിക്കറ്റുമെടുത്തു. പ്രഫുല്‍ ഹിന്‍ഗെ രണ്ട്‌ വിക്കറ്റും യഷ്‌ കദം ഒരു വിക്കറ്റുമെടുത്തു. ടോസ്‌ നേടിയ ഡല്‍ഹി നായകന്‍ ഇഷാന്ത്‌ ശര്‍മ വിദര്‍ഭയെ ആദ്യം ബാറ്റ്‌ ചെയ്യവന്‍ വിട്ടു. മധ്യപ്രദേശിനെതിരേ ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ ആറ്‌ വിക്കറ്റിന്‌ 345 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മധ്യപ്രദേശ്‌ 32-ാം ഓവറില്‍ 162 ന്‌ ഓള്‍ഔട്ടായി. ടോസ്‌ നേടിയ മധ്യപ്രദേശ്‌ നായകന്‍ വെങ്കടേഷ്‌ അയ്യര്‍ പഞ്ചാബിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. നായകനും ഓപ്പണറുമായ പ്രഭ്‌സിമ്രന്‍ സിങ്‌ (86 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 88), അന്‍മോല്‍പ്രീത്‌ സിങ്‌ (62 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 70), നേഹാല്‍ വാധ്ര (38 പന്തില്‍ ഒരു സിക്‌സറും എട്ട്‌ ഫോറുമടക്കം 56), ഹര്‍നൂര്‍ സിങ്‌ (71 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 51) എന്നിവര്‍ പഞ്ചാബിനായി അര്‍ധ സെഞ്ചുറിയടിച്ചു. പഞ്ചാബിനായി സന്‍വീര്‍ സിങ്‌ മൂന്ന്‌ വിക്കറ്റും ഗുര്‍നൂര്‍ ബ്രാറും കൃഷ്‌ ഭഗതും രമണ്‍ദീപ്‌ സിങും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. മായങ്ക്‌ മര്‍കാണ്ഡെയ്‌ക്കാണ്‌ ഒരു വിക്കറ്റ്‌.

Ads by Google
Tuesday 13 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW