Saturday, March 14, 2026 Last Updated 8 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.36 PM

പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും

uploads/news/2026/01/820624/sp1.jpg

രാജ്‌കോട്ട്‌: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് 1.30 മുതല്‍ തത്സമയം കാണാം. നിരഞ്‌ജന്‍ ഷാ സ്‌റ്റേഡിയം ബാറ്റര്‍മാര്‍ക്ക്‌ അനുകൂലമാണ്‌.
വഡോദരയിലേതു പോലെ ക്രിക്കറ്റിനു പറ്റിയ കാലാവസ്‌ഥയാണ്‌ രാജ്‌കോട്ടിലും. ഈര്‍പ്പം ഇവിടെയും ടോസ്‌ നേടുന്നവരെ സ്വാധീനിക്കാന്‍ സാധ്യതയേറെ. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലാണ്‌.
പരുക്കേറ്റു പുറത്തായ വാഷിങ്‌ടണ്‍ സുന്ദറിനു പകരം ടീമിലെത്തിയ ആയുഷ്‌ ബദോനി ഇന്ന്‌ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയില്ല. ബാറ്ററും പാര്‍ട്ട്‌ ടൈം ബൗളറുമാണ്‌ ബദോനി. ഓള്‍റൗണ്ടര്‍ നിധീഷ്‌ കുമാര്‍ റെഡ്‌ഡി വാഷിങ്‌ടണ്‍ സുന്ദറിനു പകരം കളിക്കുമെന്നാണു സൂചന. പ്രസിദ്ധ കൃഷ്‌ണയ്‌ക്കു പകരം അര്‍ഷദീപ്‌ സിങ്‌ പന്തെറിയാനും സാധ്യതയുണ്ട്‌. ന്യൂസിലന്‍ഡ്‌ വഡോദരയില്‍ അടിവാങ്ങിയ ലെഗ്‌ സ്‌പിന്നര്‍ ആദിത്യ അശോകിനു പകരം ഇടംകൈയന്‍ സ്‌പിന്നര്‍ ജായ്‌ഡന്‍ ലെനോക്‌സിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്‌. ഡെവണ്‍ കോണ്‍വേക്കൊപ്പം ഹെന്റി നികോള്‍സ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.
സാധ്യതാ ടീം: ഇന്ത്യ- ശുഭ്‌മന്‍ ഗില്‍ (നായകന്‍), രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്ലി, ശ്രേയസ്‌ അയ്യര്‍, ലോകേഷ്‌ രാഹുല്‍, നിതീഷ്‌ കുമാര്‍ റെഡ്‌ഡി/ ആയുഷ്‌ ബദോനി, രവീന്ദ്ര ജഡേജ, ഹര്‍ഷിത്‌ റാണ, കുല്‍ദീപ്‌ യാദവ്‌, അര്‍ഷദീപ്‌ സിങ്‌/പ്രസിദ്ധ കൃഷ്‌ണ, മുഹമ്മദ്‌ സിറാജ്‌.
സാധ്യതാ ടീം: ന്യൂസിലന്‍ഡ്‌- ഡെവണ്‍ കോണ്‍വേ, ഹെന്റി നികോള്‍സ്‌, വില്‍ യങ്‌, ഡാരില്‍ മിച്ചല്‍, മിച്ചല്‍ ഹേ, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രേസ്‌വെല്‍ (നായകന്‍), ക്രിസ്‌റ്റിന്‍ ക്ലാര്‍ക്ക്‌, കെയ്‌ല്‍ ജാമിസണ്‍, സാക്‌ ഫോക്‌സ്, ആദിത്യ അശോക്‌/ജായ്‌ഡന്‍ ലെനോക്‌സ്.
വിരാട്‌ കോഹ്ലിയും ഡാരില്‍ മിച്ചലും തകര്‍പ്പന്‍ ഫോമിലാണ്‌. ഒന്നാം ഏകദിനത്തില്‍ മിച്ചലും കോഹ്ലിയും സെഞ്ചുറിക്ക്‌ അരികിലെത്തിയിരുന്നു. തുടരെ ഒന്‍പത്‌ ഏകദിനങ്ങളുടെ ജയങ്ങളുമായാണ്‌ ന്യൂസിലന്‍ഡ്‌ ഇന്ത്യയിലെത്തിയത്‌. ആദ്യ മത്സരത്തില്‍ തോറ്റതോടെ വിജയക്കുതിപ്പിന്‌ വിരാമമായി.

Ads by Google
Tuesday 13 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW