Friday, March 13, 2026 Last Updated 23 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.36 PM

യു.എസ്‌. പേസര്‍ക്ക്‌ വിസയില്ല

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള യു.എസ്‌. ടീമിലെ പേസര്‍ പാകിസ്‌താന്‍ വംശജന്‍ അലി ഖാന്‌ ഇന്ത്യ വിസ നിഷേധിച്ചു. വിസയ്‌ക്കു അനുമതി നിഷേധിച്ചെന്ന്‌ അലി ഖാന്‍ തന്നെയാണ്‌ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്‌.
യു.എസ്‌.എയ്‌ക്കായി 18 ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമാണ്‌ അലി ഖാന്‍. 16 വിക്കറ്റുകളും നേടി. 15 ഏകദിനങ്ങളില്‍നിന്നു 33 വിക്കറ്റുകളും നേടി. ഫെബ്രുവരി ഏഴിന്‌ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെയാണ്‌ യു.എസ്‌.എയുടെ ആദ്യ മത്സരം. 2024 ലെ ലോകകപ്പില്‍ ഋഷഭ്‌ പന്ത്‌, ഫഖര്‍ സമാന്‍ തുടങ്ങിയ താരങ്ങളുടെ വിക്കറ്റുകള്‍ വീഴ്‌ത്തി അലി ഖാന്‍ ശ്രദ്ധ പിടിച്ചുപറ്റി.

Ads by Google
Tuesday 13 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW