Friday, March 13, 2026 Last Updated 22 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.36 PM

പ്രോവിഡന്‍സും എഫ്രേംസും ജേതാക്കള്‍

കോഴിക്കോട്‌: മാനാഞ്ചിറ മൈതാനിയില്‍ നടന്ന കല്യാണ്‍ കേന്ദ്ര ദക്ഷിണേന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട്‌ പ്ര?വിഡന്‍സ്‌ എച്ച്‌.എസ്‌.എസും ആണ്‍കുട്ടികളില്‍ സെന്റ്‌ എഫ്രേംസ്‌ എച്ച്‌.എസ്‌.എസ്‌. മാന്നാനവും ജേതാക്കളായി.
പെണ്‍കുട്ടികളുടെ ഫൈനലില്‍ പ്ര?വിഡന്‍സ്‌ (41-11) ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌ എച്ച്‌.എസ്‌.എസ്‌്. കൊരട്ടിയെ തോല്‍പ്പിച്ചു. 14 പോയിന്റ്‌ നേടിയ തീര്‍ഥയാണു ടോപ്‌ സ്‌കോറര്‍. ആണ്‍കുട്ടികളില്‍ സെന്റ്‌ എഫ്രേംസ്‌ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിനെ (41-11) തോല്‍പ്പിച്ചു ജേതാക്കളായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരായി പ്രോവിഡന്‍സിലെ അക്ഷരയെയും സെന്റ്‌ എഫ്രേംസിലെ മിലാനെയും തെരഞ്ഞെടുത്തു.
ട്രോഫികളും മെഡലുകളും കോഴിക്കോട്‌ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. റോയ്‌ ജോഹനും കോഴിക്കോട്‌ ടീ കേ ബ്രൈഡല്‍ ഹെറിറ്റേജ്‌ മാനേജിങ്‌ ഡയറക്‌ടര്‍ അഖില്‍ അര്‍ഷാദ്‌ എന്നിവര്‍ വിതരണം ചെയ്‌തു.

Ads by Google
Tuesday 13 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW