-->
കൊച്ചി: ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് എന്‍.ബി. എ. ഇന്ത്യ നടത്തുന്ന അണ്ടര്‍ 14 വിഭാഗത്തില്‍ സ്‌കൂള്‍ അധിഷ്‌ഠിത ടൂര്‌ണമെന്റായ എ.സി.ജി. ജൂനിയര്‍ എന്‍.ബി.എ. ദേശീയ ബാസ്‌കറ്റ്‌ബാള്‍ ടൂര്‍ണമെന്റ് 17 മുതല്‍ 21 വരെ കളമശേരിയിലെ രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. 2025 നവംബര്‍ 27 ന് പഞ്ചാബിലെ ലുധിയാനയില്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റ് ഉദയ്‌പൂര്‍, മുംബൈ, ഗുവാഹത്തി, ബംഗളൂരു, പ്രയാഗ്‌രാജ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയിരുന്നു. കൊച്ചിക്കു ശേഷം ടൂര്‍ണമെന്റ് ഇന്‍ഡോറിലേക്കും ചെന്നൈയിലേക്കും നടക്കും. ഇവിടെനിന്നു ജയിക്കുന്ന ടീമുകളും ഒരു ഓള്‍-സ്‌റ്റാര്‍ ടീമും ഈ വര്‍ഷം ആദ്യം നടക്കുന്ന ജൂനിയര്‍ നാഷണല്‍ ഫൈനല്‍സിനു യോഗ്യത നേടും. ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. അന്വേഷണങ്ങള്‍ക്ക്: 9881370732. ദ്ധക്ഷഗ്ന.ത്ഥത്സ്വന്റദ്ധദ്ധ്രന്റ്വന്റ.്യഗ്നണ്ഡ.