Thursday, March 12, 2026 Last Updated 41 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

കരൂര്‍ ദുരന്തം: വിജയ്‌യെ വീണ്ടും വിളിപ്പിച്ച്‌ സി.ബി.ഐ.

ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ടു നടനും ടി.വി.കെ. നേതാവുമായ വിജയ്‌യെ സി.ബി.ഐ. വീണ്ടും ചോദ്യംചെയ്യും. 19 നു ഹാജരാകണമെന്നു കാട്ടി നോട്ടീസ്‌ നല്‍കി. കഴിഞ്ഞ ദിവസം വിജയ്‌യെ ആറു മണിക്കൂറോളം ചോദ്യംചെയ്‌തിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 27 ന്‌ തമിഴ്‌നാട്ടിലെ കരൂരില്‍ ടി.വി.കെ. നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തിലാണു സി.ബി.ഐ. അന്വേഷണം.
സുപ്രീം കോടതിയാണ്‌ സി.ബി.ഐ. അന്വേഷണത്തിനു നിര്‍ദേശിച്ചത്‌. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷനെ റദ്ദാക്കുകയും ചെയ്‌തു.വിജയ്‌ വേദിയില്‍ എത്താന്‍ വൈകിയതാണ്‌ കുഴപ്പങ്ങള്‍ക്ക്‌ കാരണമെന്നാണു തമിഴ്‌നാട്‌ പോലീസിന്റെ കണ്ടെത്തല്‍. ഭക്ഷണം, വെള്ളം, ശൗചാലയ സൗകര്യങ്ങള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW