Thursday, March 12, 2026 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 01.07 PM

' അദൃശ്യ കാമുകന്‍ ഉണ്ടെങ്കില്‍ തന്നെ അവിടെ ഇരുന്നോട്ടെ, ഒരു രണ്ട് വര്‍ഷം സമയം തരണം' ; വിവാഹത്തെക്കുറിച്ച് രേണു സുധി

talks, her
photo-www.instagram.com/renu_sudhi/

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയാണ് രേണു. മെയിന്‍സ്ട്രീം വണ്ണിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

"കല്യാണമാണോ നിക്കാഹ് ആണോ വിവാഹമാണോ മിന്നുകെട്ടാണോ എന്നൊന്നും അറിയില്ല. എനിക്ക് കല്യാണം ആയിട്ടില്ല . എനിക്ക് പ്രണയമുണ്ടെന്നൊക്കെ ആൾക്കാർ പറയുന്നതല്ലേ, ഞാൻ പറഞ്ഞിട്ടില്ല. ഇനി അദൃശ്യ കാമുകൻ ഉണ്ടെങ്കിൽ തന്നെ അവിടെ ഇരുന്നോട്ടെ. എന്തായാലും ഒരു രണ്ട് വർഷം സമയം തരണം. എന്തായാലും നമുക്ക് വരുന്നിടത്ത് വെച്ച് കാണാം. ഇപ്പോൾ എന്തായാലും തുറന്ന്പറയാൻ താത്പര്യമില്ല. അയാളുടെ ജോലി എന്താണെന്നൊക്കെ പറഞ്ഞാൽ അയാളുടെ ഉമ്മയും വാപ്പയുമൊക്കെ അയാളെ ഓടിക്കും. യു.കെയിലാണ് എൻ്റെ കാമുകൻ എന്നാണ് ഊഹാപോഹം" രേണു അഭിമുഖത്തിൽ പറഞ്ഞു.

'എന്റെ ചേച്ചി, എന്റെ മാനേജർ കരിഷ്മ അവരാണ് ബെസ്റ്റ് ഫ്രണ്ട്സ്. അവർക്കെന്നെ കുറിച്ച് നന്നായി അറിയാം. സുധിച്ചേട്ടൻ്റെ അനുഗ്രഹം തന്നെയാണ് ഞാൻ ഈ നിലയിൽ എത്താൻ കാരണം' എന്നും രേണു കൂട്ടിച്ചേർത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW