Wednesday, March 11, 2026 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.30 PM

വെര്‍ട്ടിസിന്റെ വേരിയന്റുകളിലും വിലയിലും മാറ്റങ്ങളുമായി ഫോക്സ്വാഗണ്‍

uploads/news/2026/01/820529/volk.jpg

ഫോക്സ്വാഗണ്‍ തങ്ങളുടെ ജനപ്രിയ സെഡാന്‍ മോഡലായ വെര്‍ട്ടിസിന്റെ വേരിയന്റുകളിലും വിലയിലും മാറ്റങ്ങള്‍ വരുത്തി. ചില എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് വില കുറച്ചപ്പോള്‍ ഭൂരിഭാഗം മോഡലുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചതായി കാരവാലേയില്‍ പ്രസിദ്ധികരിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു .വെര്‍ട്ടിസ് നിരയിലെ എന്‍ട്രി ലെവല്‍ മോഡലായ കംഫര്‍ട്ട്‌ലൈന്‍ 1.0 MT-യുടെ വിലയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഏകദേശം 70,201 രൂപയാണ് ഈ വേരിയന്റിന് കുറച്ചിരിക്കുന്നത്. കൂടാതെ ടോപ്ലൈന്‍ ക്രോം 1.0 AT പതിപ്പിന് 3,155 രൂപയുടെ കുറവും കമ്പനി നല്‍കിയിട്ടുണ്ട്.

ഈ രണ്ട് വേരിയന്റുകള്‍ക്ക് മാത്രമാണ് നിലവില്‍ വില കുറഞ്ഞിട്ടുള്ളത്. അതേസമയം മറ്റ് വേരിയന്റുകള്‍ക്കെല്ലാം വലിയ തോതിലുള്ള വില വര്‍ദ്ധനവാണ് ഫോക്സ്വാഗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ രണ്ട് പ്രധാന വേരിയന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. GT പ്ലസ് ക്രോം 1.5 MT, GT പ്ലസ് സ്പോര്‍ട് 1.5 MT എന്നീ വേരിയന്റുകളാണ് കമ്പനി നിര്‍ത്തലാക്കിയത്. വെര്‍ട്ടിസ് 1.0 MT ജിടി ലൈന്‍ പതിപ്പിന് 45,236 രൂപ കൂടിയിട്ടുണ്ട്. ഹൈലൈന്‍ പ്ലസ് 1.0 MT, ഹൈലൈന്‍ പ്ലസ് 1.0 AT എന്നിവയ്ക്ക് യഥാക്രമം 40,541 രൂപയും 39,339 രൂപയുമാണ് വര്‍ദ്ധിച്ചത്. മറ്റ് മോഡലുകളായ ഹൈലൈന്‍ 1.0 MT, GT ലൈന്‍ 1.0 AT, GT പ്ലസ് ക്രോം 1.5 DSG എന്നിവയ്ക്കും വില ഉയര്‍ന്നിട്ടുണ്ട്. യഥാക്രമം 29,536 രൂപ, 29,034 രൂപ, 25,085 രൂപ എന്നിങ്ങനെയാണ് വര്‍ദ്ധനവ്. ഹൈലൈന്‍ 1.0 AT-ക്ക് 24,032 രൂപയും GT പ്ലസ് സ്പോര്‍ട് 1.5 DSG-ക്ക് 21,065 രൂപയും അധികം നല്‍കണം.

ടോപ്ലൈന്‍ ക്രോം 1.0 MT വാങ്ങുന്ന ഉപഭോക്താക്കള്‍ പഴയ വിലയേക്കാള്‍ 5,642 രൂപ അധികം നല്‍കേണ്ടി വരും. ഇതോടെ വെര്‍ട്ടിസ് ശ്രേണിയുടെ പുതുക്കിയ എക്സ്-ഷോറൂം വില 10.50 ലക്ഷം രൂപ മുതല്‍ 19 ലക്ഷം രൂപ വരെയായി മാറി. നിര്‍മ്മാണ ചിലവ് വര്‍ദ്ധിച്ചതും വിപണി സാഹചര്യങ്ങളുമാണ് ഈ മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകളിലാണ് വെര്‍ട്ടിസ് ലഭ്യമാകുന്നത്. സുരക്ഷയുടെ കാര്യത്തില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയ ഈ ജര്‍മന്‍ കാര്‍ സെഡാന്‍ പ്രേമികളുടെ പ്രിയപ്പെട്ട മോഡലാണ്. വിലയില്‍ മാറ്റം വന്നുവെങ്കിലും ഫീച്ചറുകളിലോ എഞ്ചിന്‍ കരുത്തിലോ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

Ads by Google
Ads by Google
TRENDING NOW