Saturday, March 14, 2026 Last Updated 58 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.15 AM

താരമായി പടിക്കല്‍

uploads/news/2026/01/820431/sp3.jpg

ബംഗളുരു: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ട്‌ സീസണുകളില്‍ 700 ലധികം റണ്ണെടുക്കുന്ന നേടുന്ന ആദ്യ ബാറ്റര്‍ എന്ന റെക്കോഡ്‌ മലയാളി താരം ദേവ്‌ദത്ത്‌ പടിക്കല്‍ സ്വന്തമാക്കി. മുംബൈക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലാണ്‌ കര്‍ണാടക താരമായ പടിക്കല്‍ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്‌. ഓപ്പണറായ പടിക്കല്‍ 95 പന്തില്‍ 81 റണ്ണുമായി പുറത്താകാതെനിന്നു.
ഈ സീസണിലെ എട്ട്‌ മത്സരങ്ങളില്‍നിന്ന്‌ പടിക്കലിന്റെ ആകെ സമ്പാദ്യം 721 റണ്ണായി. മുമ്പ്‌ 2020-21 സീസണിലും പടിക്കല്‍ 737 റണ്ണെടുത്തിരുന്നു. മായങ്ക്‌ അഗര്‍വാള്‍, പൃഥ്വി ഷാ, നാരായണന്‍ ജഗദീശന്‍, കരുണ്‍ നായര്‍ എന്നിവര്‍ ഓരോ സീസണുകളില്‍ ഈ നാഴികക്കല്ല്‌ പിന്നിട്ടിരുന്നു. ഈ സീസണില്‍ നാല്‌ സെഞ്ചുറികളും രണ്ട്‌ അര്‍ധ സെഞ്ചുറികളുമാണ്‌ താരം അടിച്ചുകൂട്ടിയത്‌.
ഝാര്‍ഖണ്ഡിനെതിരേ 147, കേരളത്തിനെതിരെ 124, പുതുച്ചേരിക്കെതിരെ 113, ത്രിപുരയ്‌ക്കെതിരെ 108 എന്നിങ്ങനെയാണ്‌ പടിക്കലിന്റെ സെഞ്ചുറികള്‍. കര്‍ണാടക മുംബൈയെ വി. ജയദേവന്‍ മഴ നിയമ പ്രകാരം 55 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ എട്ട്‌ വിക്കറ്റിന്‌ 254 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കര്‍ണാടക ഒന്നിന്‌ 187 റണ്ണെന്നു നില്‍ക്കേ മഴ തടസമായി. അതോടെ ലക്ഷ്യം 33 ഓവറില്‍ 133 റണ്ണെന്നാക്കി. പടിക്കലിനൊപ്പം കരുണ്‍ നായരും (80 പന്തില്‍ 74) പുറത്താകാതെനിന്നു.

Ads by Google
Tuesday 13 Jan 2026 12.15 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW