-->
ചെന്നൈ: ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന 75-ാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസ് ഇരട്ടക്കിരീടം നേടി.
വനിതകളില്‍ റെയില്‍വേസ് കേരളത്തെ (75-66) തോല്‍പ്പിച്ചിരുന്നു. പുരുഷ വിഭാഗത്തില്‍ റെയില്‍വേസ് തമിഴ്‌നാടിനെയാണു (77-69) തോല്‍പ്പിച്ചത്‌്. വനിതകളില്‍ തമിഴ്‌നാടും പുരുഷന്‍മാരില്‍ ഡല്‍ഹിയും വെങ്കലം നേടി. തമിഴ്‌നാട് മധ്യപ്രദേശിനെയും (76-49) ഡല്‍ഹി ഉത്തര്‍പ്രദേശിനെയും (70-61) തോല്‍പ്പിച്ചു. കേരളത്തിന്റെ ആര്‍. ശ്രീകലയ്‌ക്കാണ് മികച്ച ത്രീ പോയിന്റര്‍ അവാര്‍ഡ്. കെ.എസ്.ഇ.ബിയുടെ താരമായ ശ്രീകല ഏഴ് മത്സരങ്ങളില്‍നിന്നു 108 പോയിന്റ് നേടി.