-->
ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി.
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം ഇന്ത്യയെ 20 റണ്ണിനാണു തോല്‍പ്പിച്ചത്. പ്രതികൂല കാലാവസ്‌ഥ മൂലം ഡക്ക്‌വര്‍ത്ത്/ലൂയിസ് മഴ നിയമപ്രകാരമാണ് ഇംഗ്ലണ്ട് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 295 റണ്ണെടുത്തു. ഇംഗ്ലണ്ട് 34.3 ഓവറില്‍ മൂന്നിന് 196 റണ്ണെന്നു നില്‍ക്കേയാണു മഴയെത്തിയത്. അതോടെ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 34.3 ഓവറില്‍ 177 റണ്ണെന്നാക്കി. തോമസ് റ്യൂ (66 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 71), കാലെബ് ഫാല്‍കനര്‍ (43 പന്തില്‍ 29) എന്നിവരായിരുന്നു ക്രീസില്‍. ബെന്‍ മായേഴ്‌സ് (34), ജോസഫ് മൂര്‍സ് (54 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 46), ബെന്‍ ഡാക്‌വിന്‍സ് (എട്ട്) എന്നിവരാണു പുറത്തായത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ആയുഷ് എംഹാത്രെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശി ഒരു റണ്ണിനു പുറത്തായി.