Saturday, March 14, 2026 Last Updated 50 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.15 AM

സൗരാഷ്‌ട്ര സെമിയില്‍

ബംഗളുരു: ഉത്തര്‍പ്രദേശിനെ 17 റണ്ണിനു തോല്‍പ്പിച്ച്‌ സൗരാഷ്‌ട്ര വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ സെമി ഫൈനലില്‍ കടന്നു. മഴ വില്ലനായതോടെ വി.ജെ.ഡി നിയമപ്രകാരമാണ്‌ സൗരാഷ്ര്‌ടയെ ജേതാക്കളായി പ്രഖ്യാപിച്ചത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത യു.പി. എട്ട്‌ വിക്കറ്റിന്‌ 310 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സൗരാഷ്‌ട്ര മൂന്നിന്‌ 238 റണ്ണെന്നു നില്‍ക്കേ കളി തടസപ്പെട്ടു. അതോടെ ലക്ഷ്യം 40.1 ഓവറില്‍ 222 എന്നാക്കി. സൗരാഷ്‌ട്ര നായകന്‍ ഹാര്‍വിക്‌ ദേശായിയുടെ (100) തകര്‍പ്പന്‍ സെഞ്ചുറിയാണ്‌ ടീമിന്‌ തുണയായത്‌.
പ്രേരക്‌ മങ്കാദ്‌ (67), ചിരാഗ്‌ ജാനി (40) എന്നിവരും സൗരാഷ്‌ട്രയ്‌ക്കായി മികച്ച പ്രകടനം നടത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത ഉത്തര്‍പ്രദേശ്‌ എട്ട്‌ വിക്കറ്റിന്‌ 310 റണ്ണെടുത്തു. 88 റണ്‍ വീതം നേടിയ അഭിഷേക്‌ ഗോസ്വാമിയും സമീര്‍ റിസ്‌വിയുമാണ്‌ യു.പിക്ക്‌ മികച്ച തുടക്കം നല്‍കിയത്‌.
പരുക്കേറ്റ ഋഷഭ്‌ പന്തിനു പകരമായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ധ്രുവ്‌ ജൂറലിന്റെ അഭാവം യു.പി നിരയില്‍ പ്രകടമായി. ചേതന്‍ സക്കറിയ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അങ്കുര്‍ പന്‍വാര്‍, പ്രേരക്‌ മങ്കാദ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റുകള്‍ വീതമെടുത്തു.

Ads by Google
Tuesday 13 Jan 2026 12.15 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW