-->
കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്‌റ്റിന്റെ 2025-ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിനു പ്രശസ്‌ത സാഹിത്യ വിമര്‍ശകന്‍ ഇ.പി. രാജഗോപാലന്‍ അര്‍ഹനായി. 2021 ഓഗസ്‌റ്റില്‍ പ്രസിദ്ധീകരിച്ച ഉള്‍ക്കഥ എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 30,000 രൂപയും ശില്‍പവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാര്‍ഡ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷികദിനമായ അടുത്ത മാസം രണ്ടിനു വൈകിട്ട് അഞ്ചിന് എറണാകുളം സമസ്‌ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്‌റ്റ് പ്രസിഡന്റ് സി. രാധാകൃഷ്‌ണന്‍ സമ്മാനിക്കും.