-->
കൊച്ചി: ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പ്രത്യേക നിയമം വേണമെന്നു ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്‌തുവെന്നു പറഞ്ഞാല്‍ അതു ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ല എന്നുള്ള എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലുള്ള വാദത്തിലായിരുന്നു കോടതി പുതിയനിയമത്തിന്റെ ആവശ്യം മുന്നോട്ടുവെച്ചത്. മാനുവലില്‍ ലംഘനമുണ്ടായാല്‍ അതു ക്രിമിനല്‍ കുറ്റമല്ല, പക്ഷെ മാനുവല്‍ ലംഘിച്ച് അതുവഴി ഒരു ക്രിമിനല്‍കുറ്റത്തിനു കൂട്ടുനിന്നാല്‍ അതു ക്രിമിനല്‍ കുറ്റമായി മാറുമെന്നും കോടതി പറഞ്ഞു.
ഇതിനോട് ബന്ധപ്പടുത്തിയാണു പുതിയ നിയമത്തെ കുറിച്ചുകോടതി അഭിപ്രായം വ്യക്‌തമാക്കിയത്. ശബരിമലയിലെ മാത്രമല്ല സംസ്‌ഥാനത്തെ ഒട്ടേറെ ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നും അതിനാല്‍ ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണത്തിനായി പുതിയനിയമം കൊണ്ടുവരണമെന്നുള്ള ആവശ്യം കോടതി മുന്നോട്ടുവെച്ചത്.
സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ അഡിഷണല്‍ ജനറലിനോട് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കടുത്ത ശിക്ഷാവ്യവസ്‌ഥകളോടെ നിയമം കൊണ്ടുവരണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.