Thursday, March 12, 2026 Last Updated 41 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

ചോദ്യം ചെയ്യലിന്‌ ഹാജരായി വിജയ്‌

uploads/news/2026/01/820395/in2.jpg

ന്യൂഡല്‍ഹി: തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച കരൂര്‍ സംഭവത്തില്‍ സി.ബി.ഐക്കു മുന്നില്‍ ഹാജരായി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ്‌. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്‌ വിജയ്‌ സി.ബി.ഐയുടെ ന്യൂഡല്‍ഹിയിലെ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സിലെത്തിയത്‌. തിക്കും തിരക്കുമുണ്ടായതില്‍ തനിക്കോ പാര്‍ട്ടിക്കോ ഉത്തരവാദിത്തമില്ലെന്നു വിജയ്‌ അന്വേഷണ ഏജന്‍സിയോടു പറഞ്ഞതായാണു വിവരം. ആറുമണിക്കൂറോളം ഇന്നലത്തെ ചോദ്യം ചെയ്യല്‍ നീണ്ടു. ചില വിഷയങ്ങളില്‍ വ്യക്‌തത വരുത്തേണ്ടതുള്ളതിനാല്‍ വീണ്ടും വിളിപ്പിക്കുമെന്ന്‌ സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ഇന്നു ഹാജരാകാനായിരുന്നു ആദ്യ നിര്‍ദേശമെങ്കിലും പൊങ്കല്‍ ദിവസമാണെന്നുകാട്ടി വിജയ്‌ മറ്റൊരു ദിവസം അനുവദിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. ആവശ്യം സി.ബി.ഐ. അംഗീകരിച്ചെന്നാണു സൂചന.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW