-->
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ ആശുപത്രിയില്‍. കഴിഞ്ഞ 10 ന് രാത്രി വസതിയില്‍ രണ്ടുവട്ടം ബോധരഹിതനായി കുഴഞ്ഞുവീണിരുന്നു. പരിശോധനയ്‌ക്കും തുടര്‍ ചികിത്സയ്‌ക്കുമായി ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ധന്‍കറിനെ പ്രവേശിപ്പിച്ചത്. എം.ആര്‍.ഐ. പരിശോധനയ്‌ക്കു വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണു വിവരം. ഉപരാഷ്‌ട്രപതിയായിരിക്കെ ഇതിനുമുമ്പും സമാനരീതിയില്‍ ധന്‍കര്‍ ബോധരഹിതനായിരുന്നു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി അന്ന് അദ്ദേഹം ഡോക്‌ടര്‍മാരോടുപറഞ്ഞിരുന്നു.