-->
ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന്, ഞായറാഴ്‌ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ബജറ്റ് സെഷന്‍ ഈമാസം 28 ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ അഭിസംബോധനയോടെ ആരംഭിക്കും. ലോക്‌സഭാ ചേംബറിലാകും ഇരുസഭകളിലെയും അംഗങ്ങളെ രാഷ്‌ട്രപതി അഭിസംബോധന ചെയ്യുന്നത്.
ഇതാദ്യമായി കേന്ദ്രബജറ്റ് അവതരണം ഞായറാഴ്‌ചയാണെന്ന സവിശേഷതയുമുണ്ട്. ഒന്‍പതാം തവണയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. കൂടുതല്‍ തവണ കേന്ദ്രബജറ്റ് അവതരിപ്പിച്ചതിനുള്ള റെക്കോഡ് മുന്‍ധനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 വട്ടമാണ് മൊറാര്‍ജി കേന്ദ്രബജറ്റ് അവതരിപ്പിച്ചത്.