-->
നടി ശ്വേത മേനോനൊപ്പം പാട്ട് പാടുന്ന വീഡിയോയുമായി ഗായിക മഞ്ജരി. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെ ബാക്ക് സ്‌റ്റേജില്‍ നിന്ന് പാട്ടുപാടുന്ന മഞ്ജരിയും ഒപ്പം ചേര്‍ന്ന് പാടുന്ന ശ്വേത മേനോനുമാണ് വീഡിയോയിലുളളത്. അമ്മയുമായി അണിയറിയില്‍ ചില കോലാഹലങ്ങള്‍ എന്നാണ് മഞ്ജരി വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അമ്മയുടെ പ്രസിഡന്റായ ശ്വേതയെ അമ്മ എന്ന പേരില്‍ തന്നെയാണ് മഞ്ജരി അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
നിക്കാഹ് എന്ന പഴയ ഹിന്ദി ചിത്രത്തിലെ ദില്‍ കെ അര്‍മാന്‍ ആസുവേ എന്ന ദു:ഖഗാനമാണ് ഇരുവരും ചേര്‍ന്ന് സന്തോഷിച്ച് പാടുന്നത്. മഞ്ജരി പാടിത്തുടങ്ങുമ്പോള്‍ കൂടെ ഓടിവന്ന് പാടുന്ന ശ്വേത ചിരിപടര്‍ത്തുന്നുണ്ട്. നിരവധി കമന്റുകളാണ് ഇരുവരുടെയും പാട്ടിന് ലഭിക്കുന്നത്. ശ്വേത നന്നായി പാടിയെന്നും ഈ പാട്ടിന് ശ്വേതയുടെ ശബ്ദം നന്നായി ഇണങ്ങുന്നുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ അസംബ്ലിയില്‍ പാടിയിരുന്ന ശ്വേതയെ ഓര്‍മ വരുന്നു എന്ന് ശ്വേതയുടെ സുഹൃത്ത് കമന്റ് ചെയ്തിട്ടുണ്ട്. ഇനിയും ഇരുവരും ഒരുമിച്ചുളള പാട്ടുകള്‍ വേണമെന്നും ആരാധകര്‍ പറയുന്നുണ്ട്.വീഡിയോയ്ക്ക് റിമി ടോമി അടക്കമുളളവര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.