Thursday, March 12, 2026 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 09.56 AM

' രേണു സുധി തികഞ്ഞ മദ്യപാനി, മദ്യപിച്ച് റോഡില്‍ കിടന്ന് ദുബായ് പോലീസ് അറസ്റ്റ് ചെയ്തു' ; രേണുവിന്റെ മറുപടി

was, are

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സമൂഹമാധ്യമങ്ങളില്‍ നിരന്തരമായി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കുന്ന വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി. രേണു ഒരു തികഞ്ഞ മദ്യപാനിയാണെന്ന വിവാദത്തോടാണ് പ്രതികരണം.

"രേണു ചേച്ചി തികഞ്ഞൊരു മദ്യപാനിയാണെന്നാണ് പറയുന്നത്. ദുബായില്‍ ആദ്യമായി പോയപ്പോഴും ഇങ്ങനെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു. മദ്യപിച്ച് രേണു സുധി വഴിയില്‍ കിടന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. അങ്ങനെ വല്ലതും സംഭവിച്ചായിരുന്നോ ? ഇല്ല. അടുത്തിടെ മദ്യപിക്കുമോന്ന് ചോദിച്ചതിന്, വല്ലപ്പോഴും കഴിക്കുമെന്ന് പറഞ്ഞു. ഇപ്പോഴെന്നല്ല സുധി ചേട്ടനുള്ളപ്പോഴും അങ്ങനെ തന്നെ. ക്രിസ്മസ് പോലുള്ള പരിപാടികള്‍ക്ക് മാത്രം. എനിക്ക് ഇഷ്ടമുള്ള ബ്രാന്‍റ് മാജിക് മൊമന്‍റാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞെന്ന് പറഞ്ഞ് ഒരാള്‍ തികഞ്ഞ മദ്യപാനി ആകുവോ? എനിക്കറിയില്ല. ആ കണ്ടന്റ് എടുത്തിട്ട് കുറേ വ്ലോഗര്‍മാര്‍ എടുത്തിട്ട് അലക്കുവാണ്", എന്ന് രേണു സുധി പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അവരുടെ പ്രതികരണം.

"രേണു സുധി നിരന്തര മദ്യപാനിയല്ല. അതിന്‍റെ ആവശ്യവുമില്ല. റീച്ചിന് വേണ്ടി എന്തും പറയും എന്ന അവസ്ഥയാണ്. ഇതൊന്നും ഞാന്‍ മൈന്‍റ് ചെയ്യുന്നില്ല. ഒരു കയ്യടിച്ചാല്‍ ശബ്ദമുണ്ടാവില്ല. രണ്ട് കയ്യടിച്ചാലല്ലേ സൗണ്ട് ഉണ്ടാകൂ. പിന്നെയും പിന്നെയും റീച്ച് കിട്ടുന്നത്. മാജിക് മൊമന്‍റിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി രേണു സുധിയെ എടുക്കുവാന്ന് ഒരു തമ്പ്നെയില്‍ കണ്ടു. അങ്ങനെ സംഭവിച്ചാല്‍ എനിക്ക് സന്തോഷമേ ഉള്ളൂ. അത്രയും വലിയ കമ്പനിയുടെ അംബാസിഡറായിട്ട് എടുത്താല്‍ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാന്‍ മദ്യപാനി അല്ലെന്ന് അറിയാവുന്നവര്‍ക്ക് അറിയാം. കണ്ടന്‍റ് ഉണ്ടാക്കാന്‍ വേണ്ടി എന്തും പറയാം", എന്നും രേണു സുധി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW