-->
വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഒരു അനൗപചാരിക ആദരിക്കല്‍ ചടങ്ങ് നടന്നു.
കോടാംബി സ്‌റ്റേഡിയത്തിലെ സംഘാടകര്‍ ഇന്ത്യയുടെ മുന്‍ നായകരായ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും ചിത്രങ്ങള്‍ പതിച്ച വലിയ അലമാര ഗ്രൗണ്ടിലേക്കു കൊണ്ടുവന്നു. അലമാര തുറന്നപ്പോള്‍ പുറത്തുവന്നതു കോഹ്ലിയും രോഹിതും. ഇരുവരെയും സംഘാടകര്‍ ബൊക്കെ നല്‍കിയ സ്വീകരിച്ചു. ചിരിയടക്കാന്‍ പാടുപെട്ടാണ് താരങ്ങള്‍ ഇരുവരും അലമാരയില്‍ നിന്ന് പുറത്തുവന്നത്.
പുറത്തുവന്ന ഇരുവരും അലമാരയിലെ തങ്ങളുടെ ചിത്രങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രണവ് അമിനാണ് വിചിത്രമായ ഈ ആദരവിന് പിന്നില്‍. ഐ.സി.സി അധ്യക്ഷന്‍ ജയ് ഷാ, ബി.സി.സി.ഐ. അധ്യക്ഷന്‍ മിഥുന്‍ മന്‍ഹാസ് എന്നിവരും ചടങ്ങിനുണ്ടായിരുന്നു. കോടാംബി സ്‌റ്റേഡിയം ആദ്യമായി ഒരു രാജ്യാന്തര മത്സരത്തിനു വേദിയാകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആദരവ്.